കിടത്തം ശ്രദ്ധിക്കാം, കൂര്‍ക്കംവലി ഒഴിവാക്കാം

വെബ് ഡെസ്ക്

മദ്യപാനവും പുകവലിയും ഒഴിവാക്കുക.

ഭക്ഷണം കഴിച്ചയുടന്‍ ഉറങ്ങാന്‍ കിടക്കാതിരിക്കുക.

ഒരു വശം ചരിഞ്ഞ് കിടക്കുക.

വ്യായാമം പതിവാക്കുന്നത് കൂര്‍ക്കംവലി കുറയ്ക്കാന്‍ സഹായിക്കും

ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കുക.

പതിവായി ഒരു സമയത്ത് ഉറങ്ങുക. തലയണയില്‍ തല ഉയര്‍ത്തിവച്ച് കിടക്കുന്നത് കൂര്‍ക്കംവലി കുറയ്ക്കാന്‍ സഹായിക്കും.

ഉറങ്ങുന്ന പരിസരം വൃത്തിയായി സൂക്ഷിക്കുക. തലയണയുറയും കിടക്കവിരിയും വെടിപ്പോടെ സൂക്ഷിക്കാനും ഇടയ്ക്കിടെ മാറ്റാനും ശ്രദ്ധിക്കുക.

കൂര്‍ക്കംവലി മാറ്റാനുള്ള ശ്വസന വ്യായാമങ്ങളും പരീക്ഷിക്കാവുന്നതാണ്.

സൈനസൈറ്റിസ്, മൂക്കിലെ ദശ പോലെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയുണ്ടോ എന്നും പരിശോധിക്കുക.