മഴക്കാലത്ത് പ്രതിരോധശേഷി വർധിപ്പിക്കാൻ ചില ഡ്രിങ്കുകൾ

വെബ് ഡെസ്ക്

വേനൽക്കാലത്ത് ദാഹം അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ ഈസമയത്ത് മിക്കവരും ഈസമയങ്ങളിൽ കൂടുതൽ വെള്ളം കുടിക്കും

വെള്ളം കുടിക്കുന്നതിൽ വേനൽക്കാലത്ത് മാത്രമല്ല, മഴക്കാലത്തും ശ്രദ്ധവേണം. മഴക്കാലത്ത് കുടിക്കാവുന്ന ആരോഗ്യപ്രദമായ ഡ്രിങ്ക്സ് ഏതൊക്കെയെന്ന് നോക്കാം

മഞ്ഞൾ പാൽ

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ പ്രതിരോധശേഷി വർധിപ്പിക്കാനും മഴക്കാലത്തെ വിട്ടുമാറാത്ത രോഗങ്ങളെ തടയാനും സഹായിക്കും

കറുവാപ്പട്ട + തേൻ ഡ്രിങ്ക്

ആന്റിഫംഗൽ, ആൻറിവൈറൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ളതാണ് കറുവാപ്പട്ട. തേൻ തൊണ്ടയിലെ അണുബാധ അകറ്റാനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കുന്നു. ഇതുരണ്ടും ചേർത്ത് വെള്ളം കുടിക്കുന്നത് നല്ലതാണ്

തുളസി ചായ

അണുബാധ തടയുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും

നാരങ്ങ + മഞ്ഞൾ വെള്ളം

ആൻറി-ഇൻഫ്ലമേറ്ററി ​ഗുണങ്ങളും പ്രതിരോധശേഷി വർധിപ്പിക്കുന്ന ഗുണങ്ങളുമുള്ളതാണ് ചെറുനാരങ്ങയും മഞ്ഞളും ചേർത്ത വെള്ളം. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും ബാക്ടീരിയകളെ ചെറുക്കാനും ഇത് സഹായിക്കും

ആപ്പിൾ സിഡെർ വിനെഗർ

പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന വൈറ്റമിൻ സിയും ഫൈബറും ആപ്പിൾ സിഡെർ വിനെഗറിൽ ധാരാളം അടങ്ങിയിരിക്കുന്നു. ഇതുചേർത്ത് വെള്ളം കുടിക്കുന്നത് നല്ലതാണ്