ലോക സന്ധിവാത ദിനം: അറിയാം പ്രാധാന്യവും പ്രതിരോധവും

വെബ് ഡെസ്ക്

ആർത്രൈറ്റിസ് അഥവാ സന്ധിവാതം എന്നാൽ സന്ധികളെയും അതിനു ചുറ്റുമുള്ള കോശങ്ങളെയും ബാധിക്കുന്ന രോഗാമാണ്. നൂറിലധികം തരത്തിലുള്ള സന്ധിവാത രോഗങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്

സന്ധി വേദന, സന്ധികള്‍ ചലിപ്പിക്കാനുള്ള പ്രയാസം, സന്ധികളിലെ നീര്‍വീക്കം, രോഗബാധയുള്ളിടത്തെ ത്വക്കിലെ ചൂട്, ചുവപ്പ് നിറം എന്നിയാണ് സന്ധിവാതത്തിന്റെ പ്രധാനലക്ഷണങ്ങള്‍

ശരീരത്തില്‍ സന്ധികളുടെ പ്രാധാന്യവും അവയ്ക്ക് സംഭവിക്കുന്ന രോഗങ്ങളെക്കുറിച്ചും, രോഗലക്ഷണങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുകയാണ് ഒക്ടോബർ 12 ലോക സന്ധിവാത ദിനത്തിന്റെ ലക്ഷ്യം. 'സന്ധിവാതം വിവിധ ജീവിത ഘട്ടങ്ങളില്‍' എന്നതാണ് ഇത്തവണത്തെ ദിനാചരണത്തിന്റെ പ്രമേയം.

1996 ഒക്ടോബർ 12 നാണ് ആദ്യമായി ലോക സന്ധിവാത ദിനം ആഘോഷിച്ചത്. ആർത്രൈറ്റിസ് ആൻഡ് റുമാറ്റിസം ഇന്റർനാഷണൽ (എആർഐ) ഫൗണ്ടേഷന്റെ സഹകരണത്തോടെയായിരുന്നു ദിനാചരണം

അമിത ശരീരഭാരം, സന്ധികളുടെ പരുക്ക്, സന്ധികള്‍ക്ക് ചുറ്റുമുള്ള മാംസ പേശികള്‍ക്കുള്ള ബലഹീനത, വ്യായാമക്കുറവ് എന്നീ കാരണങ്ങളാല്‍ സന്ധികളില്‍ സമ്മര്‍ദവം മൂലം ഉണ്ടാകുന്ന തരുണാസ്ഥിയുടെ നഷ്ടം എന്നിവയാണ് സന്ധിവാതത്തിനുള്ള പ്രധാന കാരണം.

സമികൃതാഹാരം, വിറ്റാമിൻ ഡി കാൽസ്യം എന്നിവടങ്ങിയ ഭക്ഷണം രീതി, ശരീരഭാര നിയന്ത്രണം, ചെറു വ്യായാമം, പുകവലി ഉപേക്ഷിക്കുക തുടങ്ങിയ മാർഗങ്ങളിലൂടെ സന്ധിവേദനയെ ചെറുക്കാനാകും

ഭക്ഷണ ക്രമത്തിലെ മാറ്റവും സന്ധികളുടെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കും

കൊഴുപ്പുള്ള മത്സ്യം കഴിക്കുന്നത് സന്ധികൾക്ക് നല്ലതാണ്. സാൽമൺ, അയല, മത്തി എന്നിവയിൽ ഒമേഗ3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് സന്ധി വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കും. ആഴ്ചയിൽ രണ്ടുതവണയെങ്കിലും കൊഴുപ്പുള്ള മത്സ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക

സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി എന്നിവയിൽ വൈറ്റമിൻ സിയും പോളിഫെനോളുകളും ഉൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റുകൾ കൂടുതലാണ്. സന്ധികളിലെ വേദനകൾക്കും വീക്കം ഉണ്ടാക്കുന്നതിനും കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ ഈ ചെറുപഴങ്ങൾ സഹായിക്കും

അണ്ടിപ്പരിപ്പ്, ബദാം, വാൽനട്ട്, എന്നിവയും വിറ്റാമിൻ സി അടങ്ങിയ ഫ്രൂട്സും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ സന്ധികളെ നിലനിർത്താൻ സഹായിക്കും

ചീര പോലുള്ള ഇലവർഗങ്ങൾ ധാരാളം കഴിക്കുക. ഒപ്പം ഇഞ്ചി ചേർത്ത ചായയോ ഇഞ്ചി അടങ്ങിയ ഭക്ഷണങ്ങളോ കഴിക്കുന്നത് ഉത്തമം

ഭക്ഷണമുണ്ടാക്കാൻ ഒലിവെണ്ണ ഉപയോഗിക്കുന്നത് സന്ധികൾക്ക് നല്ലതാണ്. മട്ടയരി, ക്വിനോവ, ഓട്സ്, എന്നിവയും സന്ധി വാതത്തിനെതിരെ ശരീരത്തിന് ഗുണം ചെയ്യും