നിത്യവും പയര്‍ കഴിക്കുന്നത് ശീലിക്കൂ; ഗുണങ്ങളേറെയാണ്

വെബ് ഡെസ്ക്

ആരോഗ്യപരമായ ഭക്ഷണക്രമത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട വിഭവമാണ് പയറുകള്‍. വിവിധ നിറങ്ങളിലും വലുപ്പത്തിലും പയറുകള്‍ ലഭ്യമാകുന്ന ആരോഗ്യഗുണങ്ങൾ ചില്ലറയല്ല

പ്രോട്ടീന്‍ കൊണ്ട് സമൃദ്ധമായ പയറ് വര്‍ഗങ്ങള്‍ ശരീരത്തിലെ നിരവധിയായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ ഉപാധിയാണ്

ദഹനത്തെ സഹായിക്കുന്ന പ്രീബയോട്ടിക് ഫൈബര്‍ പയറില്‍ അടങ്ങിയിരിക്കുന്നു. നാരുകളടങ്ങിയിട്ടുള്ള പയറുവര്‍ഗങ്ങള്‍ വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നു

പയറില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി 9, അയേണ്‍, വൈറ്റമിന്‍ ബി 1 എന്നിവ ഹൃദയത്തെ സംരക്ഷിക്കുന്നു. രക്തസമ്മര്‍ദവും ചീത്ത കൊളസ്‌ട്രോളും കുറക്കാനുള്ള പയറിന്റെ കഴിവ് ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കുന്നു

നാരുകളാല്‍ സമൃദ്ധമായ പയര്‍ വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു

പ്രോട്ടീനാല്‍ സമ്പന്നമായ പയര്‍, മാംസത്തിനോ മത്സ്യത്തിനോ പകരം വയ്ക്കാന്‍ സാധിക്കുന്ന ധാതുക്കളാണ്. ഏതൊരു പയറുവര്‍ഗത്തില്‍നിന്ന് വ്യത്യസ്തമായി ഭാരം കൊണ്ട് മൂന്നാമത്തെ പ്രോട്ടീന്‍ സ്രോതസ്സാണ് പയര്‍

അനീമിയ ബാധിതര്‍ക്ക് ദിവസം മുഴുവന്‍ ഊര്‍ജം നിലനില്‍ക്കാന്‍ പയറിലെ ഇരുമ്പ് തന്നെ ധാരാളം. വൈറ്റമിന്‍ സി അടങ്ങിയിട്ടുള്ള തക്കാളി, ഉരുളക്കിഴങ്ങ്, കാപ്‌സിക്കം, മുളപ്പിച്ച ബ്രെസല്‍സ് തുടങ്ങിയവയോടൊപ്പം പയര്‍ കഴിക്കുന്നത് ഇരുമ്പിന്റെ ആഗിരണം വര്‍ധിക്കാന്‍ നല്ലതാണ്

രക്തസമ്മര്‍ദം കുറയ്ക്കാനും ഇത് സഹായിക്കുന്നു. വിട്ടുമാറാത്ത രോഗങ്ങള്‍ വരുന്നതില്‍നിന്ന് പയര്‍ ഒരു പരിധി വരെ നമ്മെ സംരക്ഷിച്ച് നിര്‍ത്തുന്നു