സൗന്ദര്യ സംരക്ഷണത്തിന് കട്ടന്‍ചായ

വെബ് ഡെസ്ക്

മലയാളികളുടെ വികാരമാണ് കട്ടന്‍ചായ. കുടിക്കാന്‍ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും കട്ടന്‍ചായ ഗുണം ചെയ്യും.

തേയിലയിട്ട് ചൂടാക്കിയ വെള്ളം ക്ലെന്‍സര്‍ ആയി ഉപയോഗിക്കുന്നത് ചര്‍മത്തിന് തിളക്കവും മൃദുലതയും നല്‍കാന്‍ സഹായിക്കും.

ടീ ബാഗ് തണുത്ത വെള്ളത്തില്‍ മുക്കി കണ്‍പോളയില്‍ വെയ്ക്കാം. കണ്ണിനു ചുറ്റുമുള്ള നീരുകെട്ടല്‍ കുറയ്ക്കുകയും കണ്ണിന് ഉന്മേഷം നല്‍കുകയും ചെയ്യും.

മുടിയുടെ ആരോഗ്യത്തിലും തേയിലയിട്ട് തിളപ്പിച്ച വെള്ളം ഉത്തമാണ്

മുടിയിഴകള്‍ക്ക് നിറം നല്‍കാന്‍ തേയിലയിട്ട് തിളപ്പിച്ച വെള്ളം സഹായിക്കുന്നു. നിറം മങ്ങി, നിര്‍ജീവമായതായി തോന്നിക്കുന്ന മുടിയിഴകള്‍ക്ക് ആരോഗ്യവും നല്‍കുന്നു.

തേയില വെള്ളത്തില്‍ അടങ്ങിയ അസിഡിക് മൂലകങ്ങള്‍ മുടിയുടെ തിളക്കവും നിറവും വര്‍ധിപ്പിക്കുന്നു.

തേയില വെള്ളം തണുത്തശേഷം ഇതുപയോഗിച്ച തല കഴുകാം. മുടികൊഴിച്ചിലിന് കാരണമാകുന്ന ഡിടിഎച്ച് മൂലകങ്ങളെ തേയില വെള്ളം പ്രതിരോധിക്കുന്നു.