കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഏഴ് സൂപ്പര്‍ ഫുഡുകള്‍

വെബ് ഡെസ്ക്

കൊളസ്‌ട്രോള്‍ ഒരു വില്ലനാണ്, മറ്റു പല രോഗങ്ങളിലേക്കും വാതില്‍ തുറക്കുന്ന വില്ലന്‍. എന്നാല്‍ കഴിക്കുന്ന ഭക്ഷണവും വ്യായാമവും ജീവിരീതിയുടെ ഭാഗമാക്കിയാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാവുന്നതേ ഉള്ളു

ഏതൊക്കെ ഭക്ഷണങ്ങളാണ് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതെന്നു നോക്കാം

ഉലുവ

ഉലുവയിലെ സോല്യുബാള്‍ ഫൈബര്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ എന്ന ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായകമാണ്

നട്‌സ്

ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍, പ്രോട്ടീന്‍ എന്നിവയുടെ ഉറവിടാണ് നട്‌സ്. ബദാം, വാല്‍നട്ട്, പിസ്ത തുടങ്ങിയവ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായകം

ഓട്‌സ്

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് ഓട്‌സ്. സോല്യുബിള്‍ ഫൈബറുകളായ ബീറ്റ ഗ്ലൂക്കന്‌റെ ഉറവിടാണ് ഓട്‌സ്

വെളുത്തുള്ളിയിലുള്ള അല്ലിസിന്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായകമാണ്

ഗ്രീന്‍ ടീ

ആന്‌റിഓക്‌സിഡന്‌റുകള്‍ ധാരാളമടങ്ങിയിട്ടുള്ള ഗ്രീന്‍ടീ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉത്തമമായ ഒരു പാനീയമാണ്

സോയ

പ്രോട്ടീനും നാരുകളും ധാരാളമടങ്ങിയ സോയ കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന ഒരു സൂപ്പര്‍ ഫുഡാണ്

ഡാര്‍ക്ക് ചോക്കലേറ്റ്

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായകമാകുന്ന പ്രോട്ടീനും നാരുകളും അടങ്ങിയവയാണ് ഡാര്‍ക്ക് ചോക്കലേറ്റുകള്‍