അന്തരീക്ഷ മലിനീകരണം തടയാൻ ഈ ചെടികൾ വീട്ടിൽ സൂക്ഷിക്കാം

വെബ് ഡെസ്ക്

അന്തരീക്ഷ മലിനീകരണം ഇന്ന് നമ്മൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. അന്തരീക്ഷ മലിനീകരണത്തിന്റെ ഉയർന്ന തോത് പല തരാം ആരോഗ്യ പ്രശ്‍നങ്ങളിലേക്ക് നയിക്കുന്നു.

അതിനാൽ അന്തരീക്ഷ മലിനീകരത്തിൽ നിന്ന് സ്വയം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പുറത്ത് പോകുമ്പോൾ മാസ്ക് വെക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ നമുക്കതിനായി ചെയ്യാം. വീടിനുള്ളിലെ വായുവിലെ വിഷ വസ്തുക്കളെയും മാലിന്യങ്ങളെയും അകറ്റി നിർത്താനും വായു ശുദ്ധീകരിക്കാനും നമുക്ക് ചില ചെടികൾ ഉപയോഗിക്കാവുന്നതാണ്

സ്പൈഡർ ചെടി

ഫോർമാൽഡിഹൈഡ്, സൈലീൻ തുടങ്ങിയ മാലിന്യങ്ങളെ വായുവിൽ നിന്ന് നീക്കം ചെയ്യുവാൻ സ്പൈഡർ സസ്യങ്ങൾ മികച്ചതാണ്. അവ പരിപാലിക്കാനും എളുപ്പമാണ്.

സ്നേക്ക് പ്ലാന്റ്

ഫോർമാൽഡിഹൈഡും ബെൻസീനും വായുവിൽ നിന്ന് നീക്കം ചെയ്യാൻ സ്നേക്ക് ചെടികൾ സഹായിക്കുന്നു. ഇവക്ക് കുറഞ്ഞ വെളിച്ചത്തിൽ വളരാൻ സാധിക്കും. വളരെ വലിയ ശ്രദ്ധ കൊടുക്കേണ്ടതുമില്ല

പീസ് ലില്ലി

വായുവിൽ നിന്ന് അമോണിയ, ബെൻസീൻ, ഫോർമാൽഡിഹൈഡ് എന്നിവ പീസ് ലില്ലി നീക്കം ചെയ്യുന്നു. വെളുത്ത പൂക്കളും കടും പച്ച ഇലകളും കൊണ്ട് മനോഹരമാണ് ഈ പുഷ്പം

ഇംഗ്ലീഷ് ഐവി

വളരെ എളുപ്പത്തിൽ പരിപാലിക്കാവുന്ന ഒരു സസ്യം ആണത്. അവ മുന്തിരി വളളികൾ പോലെ അത് വളർന്ന പന്തലിക്കുന്നു. ബാത്റൂമിലെ വായു ശുദ്ധീകരിക്കാനായി ഇത് നല്ലൊരു തിരഞ്ഞെടുപ്പാണ്. വീട്ടിലെ പൂപ്പലിന്റെ അളവ് കുറക്കാനും ഇത് മൂലം സാധിക്കുന്നു.

വീപ്പിങ് ഫിഗ്

വായു ശുദ്ധീകരണത്തിന് മികച്ച സസ്യമാണ് വീപ്പിങ് ഫിഗ്. പശകൾ, നെയിൽ പോളിഷുകൾ, സ്റ്റൈൻ റിമൂവറുകൾ എന്നിവയിലെ രാസ വസ്തുക്കൾ അത് നീക്കം ചെയ്യുന്നു. വീടിനകത്തും പുറത്തും നന്നായി വളരുന്ന ഒരു ചെടിയാണിത്. പുറത്ത് തോട്ടത്തിലോ ബാൽക്കണിയിലോ ഇത് വളർത്താം

കറ്റാർ വാഴ

കറ്റാർ വാഴ നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു സസ്യമാണ്. ഫോർമാൽഡിഹൈഡും ബെൻസീനും നീക്കം ചെയ്ത് കൊണ്ട് വായു ശുദ്ധീകരണത്തെ ഇതൊരു സുപ്രധാന പങ്ക് വഹിക്കുന്നു. ഫ്ലോർ ക്ളീനറുകളിലും ഡിറ്റര്ജന്റുകളിലും അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ എന്നിവയും നീക്കം ചെയ്യുന്നു