ഇന്ന് അന്താരാഷ്ട്ര കോഫി ദിനം; അറിയാം വ്യത്യസ്ത കോഫി വിഭവങ്ങള്‍

വെബ് ഡെസ്ക്

എല്ലാ വര്‍ഷവും ഒക്ടോബര്‍ 1 അന്താരാഷ്ട്ര കോഫി ദിനമായി ആചരിക്കുന്നു. കോഫി ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള ദിനമാണിത്

രുചികരമായ കോഫിക്ക് വേണ്ടി മാത്രമുള്ളതല്ല ഈ ദിനം. കാപ്പികൃഷി നടത്തുന്നവരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കാന്‍ കൂടിയാണ് ഈ ദിനം ആചരിക്കുന്നത്

കോഫി ഉപയോഗിച്ച് ഉണ്ടാക്കാന്‍ പറ്റിയ നിരവധി വിഭവങ്ങളുണ്ട്. പാനീയമായി കുടിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് കേക്കിന്റെയോ, പുഡ്ഡിങ്ങിന്റെയോ, ചോക്ലേറ്റിന്റെയോ ഒക്കെ രൂപത്തില്‍ കോഫി ആസ്വദിക്കാം

കോഫി കേക്ക്

200 ഗ്രാം ബട്ടര്‍, ഒന്നര കപ്പ് കാസ്റ്റര്‍ ഷുഗര്‍, 4 മുട്ട, 2 ടീ സ്പൂണ്‍ വാനില എസ്സന്‍സ്, 3 കപ്പ് ഗ്രൗണ്ട് ബിസ്‌കറ്റുകള്‍, 1 കപ്പ് കൊക്കോ പൊടി, 1 ടീ സ്പൂണ്‍ ബേക്കിങ്ങ് പൗഡര്‍, കാല്‍കപ്പ് തിളപ്പിച്ച കോഫി, ഫ്രഷ് ക്രീം, ഐസിങ്ങ് ഷുഗര്‍ എന്നിവയാണ് കോഫി കേക്കിന്റെ ചേരുവകള്‍

കോഫി ആന്റ് ബിസ്‌ക്കറ്റ് പര്‍ഫെയ്റ്റ്

ഇന്‍സ്റ്റന്റ് കാപ്പിപ്പൊടി ഉപയോഗിച്ചുണ്ടാക്കുന്ന വിഭവമാണിത്. 1 ടീസ്പൂണ്‍ ഇന്‍സ്റ്റന്റ് കാപ്പിപ്പൊടി, 1 കപ്പ് പൊടിച്ച ബിസ്‌ക്കറ്റ്, 1 കപ്പ് വിപ്പിങ്ങ് ക്രീം, 2 സ്‌കൂപ്പ് വാനില ഐസ്‌ക്രീം എന്നിവയുണ്ടെങ്കില്‍ രസകരമായ കോഫി ആന്റ് ബിസ്‌ക്കറ്റ് പര്‍ഫെയ്റ്റുണ്ടാക്കാം. അലങ്കാരത്തിനായി പൊടിച്ച ഡാര്‍ക്ക് ചോക്ലേറ്റും വറുത്ത ബദാമും ഉപയോഗിക്കാം

കോഫി ട്രഫ്ള്‍സ്

മൂന്ന് ചേരുവകള്‍ ഉപയോഗിച്ച് എളുപ്പത്തിലുണ്ടാക്കാവുന്ന വിഭവമാണിത്. 1 ടേബിള്‍ സ്പൂണ്‍ ഇന്‍സ്റ്റന്റ് കാപ്പിപ്പൊടി, 1 കപ്പ് ഫ്രഷ് ക്രീം, 2 കപ്പ് നുറുക്കിയ ഡാര്‍ക്ക് ചോക്ലേറ്റ് എന്നിവയുണ്ടെങ്കില്‍ ട്രഫ്ള്‍സ് ഉണ്ടാക്കിയെടുക്കാവുന്നതാണ്

കോഫി വാള്‍നട്ട് സ്മൂത്തി

2 ടീസ്പൂണ്‍ കാപ്പിപ്പൊടി, അരക്കപ്പ് വാള്‍നട്ട്, 1 ടീസ്പൂണ്‍ ചോക്കോ ചിപ്‌സ്, വാനില എസ്സന്‍സ്, 1 കപ്പ് വാനില ഐസ്, 6 ടീസ്പൂണ്‍ തേന്‍, അരക്കപ്പ് ഐസ് എന്നിവയാണ് സമൂത്തിയിലെ ചേരുവകള്‍

കോഫി ചിയ പുഡ്ഡിങ്ങ്

3 ടേബിള്‍ സ്പൂണ്‍ തിളപ്പിച്ച കോഫി, കാല്‍ക്കപ്പ് ചിയ സീഡ്, ഒന്നരക്കപ്പ് പാല്‍, 2 ടേബിള്‍ സ്പൂണ്‍ ഷുഗര്‍ സിറപ്പ്, 1 ടീ സ്പൂണ്‍ വാനില എസ്സന്‍സ്, ഒന്നര ടേബിള്‍ സ്പൂണ്‍ ഡാര്‍ക്ക് ചോക്ലേറ്റ് ചിപ് എന്നിവയുണ്ടെങ്കില്‍ വളരെ പെട്ടെന്ന് തന്നെ സ്വാദൂറും പുഡ്ഡിങ്ങ് തയ്യാറാക്കാം