പിസിഒഎസ് അലട്ടുന്നുവോ; ഭക്ഷണത്തിലെ നുറുങ്ങുവഴികളിതാ

വെബ് ഡെസ്ക്

സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്ന ഹോര്‍മോണ്‍ പ്രശ്‌നമാണ് പിസിഒഎസ് അഥവാ പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം. കൗമാരത്തിന്റെ അവസാനഘട്ടത്തിലും പ്രായപൂര്‍ത്തിയായ ശേഷവും ഹോര്‍മോണുകളില്‍ ഉണ്ടാകുന്ന ക്രമക്കേടാണിത്

ക്രമം തെറ്റിയുള്ള ആര്‍ത്തവം, നാളുകളോളം നീണ്ടുനില്‍ക്കുന്ന ആര്‍ത്തവം, അമിതമായ രോമവളര്‍ച്ച, മുഖക്കുരു തുടങ്ങിയവ പിസിഒഎസിന്റെ ലക്ഷണങ്ങളാണ്

പിസിഒഎസ് ഉള്ള സ്ത്രീകള്‍ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നു. എന്നാല്‍ ചികിത്സയോടൊപ്പം ഭക്ഷണത്തിലെ ചില നുറുങ്ങുവഴികളിലൂടെയും പിസിഒഎസിനെ ഒരു പരിധി വരെ നേരിടാന്‍ സാധിക്കും

മെഡിറ്ററേനിയന്‍ ശൈലിയിലുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക

കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡെക്‌സുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

ഇലക്കറികള്‍ ഉള്‍പ്പെടുത്തുക. കൂടാതെ ആഴ്ചയില്‍ രണ്ട് തവണ കൊഴുപ്പുള്ള മീനുകളും കഴിക്കണം

പഴങ്ങള്‍, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയ ലീന്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക

പിസിഒഎസ് ഉളളവര്‍ക്ക് ശരീരത്തില്‍ ജലാംശം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ചെറുനാരങ്ങ, പുതീന പോലുള്ളവ ചേര്‍ത്ത വെള്ളവും നല്ലതാണ്. പഞ്ചസാര കൂടുതലുള്ള പാനീയങ്ങള്‍ ഒഴിവാക്കണം

ഓരോ മൂന്നോ അഞ്ചോ മണിക്കൂര്‍ കൂടുമ്പോള്‍ ലഘുഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കണം. ലഘുഭക്ഷണങ്ങളില്‍ പച്ചക്കറികളോ പ്രോട്ടീനുകളോ ഉള്‍പ്പെടുത്തണം