ഭക്ഷണത്തിന് രൂചികൂട്ടും അജിനോമോട്ടോ; ആരോഗ്യത്തിന് ഹാനികരമാണോ?

വെബ് ഡെസ്ക്

മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന എംഎസ് ജിയാണ് അജിനോമോട്ടോ. സാധാരണയായി ഭക്ഷണങ്ങള്‍ക്ക് രുചികൂട്ടാൻ സഹായിക്കുന്ന വസ്തു

അജിനോമോട്ടോയെക്കുറിച്ച് നമ്മുടെ സമൂഹത്തിൽ പേടിപ്പെടുത്തുന്നതും എണ്ണിയാലൊടുങ്ങാത്തത്രയും മുൻധാരണകൾ നിലനിൽക്കുന്നുണ്ട്. എന്താണിതിന്റെയൊക്കെ വാസ്തവം?

ശരീരത്തിൻറെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന കെമിക്കൽ, അര്‍ബുദം അടക്കമുള്ള രോഗങ്ങൾക്ക് കാരണമാകുന്ന വിഷം, എത്ര രുചിയില്ലാത്ത ഭക്ഷണത്തെയും രുചിയും മണവുമുള്ളതാക്കി മാറ്റുന്ന രാസവസ്തു തുടങ്ങി അജിനോമോട്ടോയെക്കുറിച്ചുള്ള ധാരണകൾ ഒരുപാടാണ്. എന്നാൽ ഇവയെല്ലാം സത്യമല്ല!

Atchayapathra Foods

മിതമായ അളവിൽ അജിനോമോട്ടോ ഭക്ഷണങ്ങളിൽ ചേർക്കുന്നത് ഭക്ഷണത്തിന്റെ രുചി കൂട്ടാൻ സഹായിക്കും. അഞ്ച് അടിസ്ഥാനരുചികളിൽ പെട്ട ഉമാമിയെ വര്‍ധിപ്പിക്കുന്ന ചേരുവയാണ് അജിനോമോട്ടോ. ഉമാമി അഥവാ ഭക്ഷണങ്ങളിലെ രുചി എളുപ്പം വർധിപ്പിക്കാൻ സാഹായിക്കുന്നതിനാലാണ് അജിനോമോട്ടോ ഭക്ഷണങ്ങളിൽ കൂടുതലായി ഉപയോഗിക്കുന്നത്

എന്നാൽ, അജിനോമോട്ടോ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുന്നതിലൂടെ പലതരത്തിലുള്ള അസുഖങ്ങള്‍ പിടിപെടാൻ സാധ്യതയുണ്ട്. അജിനോമോട്ടോയുടെ അമിത ഉപയോഗം ഹൃദയാഘാതത്തിലേക്കും മാനസിക സമ്മര്‍ദത്തിലേക്കും നയിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു

എംഎസ് ജി അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചശേഷം തലവേദന, വിയർപ്പ്, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നതായി ചില വ്യക്തികൾ അവകാശപ്പെടുന്നുണ്ട്. ഇതിനെ, 'ചൈനീസ് റസ്റ്ററന്റ് സിൻഡ്രോം' എന്നാണ് വിളിക്കുന്നത്

അജിനോമോട്ടോയിൽ സോഡിയം ധാരാളം അടങ്ങിയിട്ടുണ്ട്. സോഡിയത്തിന്റെ അമിതോപയോഗം രക്തസമ്മർദ്ദം കൂട്ടാനും ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടാക്കാനും കാരണമാകും

എന്നാൽ, മിതമായ അളവിൽ അജിനോമോട്ടോയുടെ ഉപയോഗം ദോഷകരമല്ല. പ്രത്യേകിച്ച് പോഷകമൂല്യമൊന്നും അജിനോമോട്ടോ നൽകുന്നില്ലെങ്കിലും കുറഞ്ഞ അളവ് ആരോഗ്യത്തിന് ദോഷമില്ല

ചുരുക്കം പറഞ്ഞാൽ, ഉപ്പും പഞ്ചസാരയുമൊക്കെ ആവശ്യത്തിൽ കൂടുതൽ കഴിച്ചാൽ നമുക്ക് ഉണ്ടാവുന്നത്ര പ്രശ്നങ്ങൾ അജിനോമോട്ടോ കഴിച്ചാൽ ഉണ്ടാവുകയില്ലെന്നതാണ് യാഥാർഥ്യം