ലോക പാര്‍ക്കിന്‍സണ്‍സ് ദിനം: വേണ്ടത് രോഗമറിഞ്ഞുള്ള ചികിത്സ

വെബ് ഡെസ്ക്

മനുഷ്യ ശരീരത്തിലെ പ്രധാന അവയവമായ മസ്തിഷ്‌കത്തിനെ ബാധിക്കുന്ന രോഗമാണ് പാര്‍ക്കിന്‍സണ്‍സ്. മസ്തിഷ്‌കത്തിലെ സൂക്ഷ്മമായ അനേകം ഇലക്ട്രിക്കല്‍ ശൃംഖലകളാണ് ശരീരത്തിന്റെ സ്വാഭാവികമായ പ്രവർത്തനത്തെ നിയന്ത്രിക്കുന്നത്. ഈ ഇലക്ട്രിക്കല്‍ ശൃംഖലകളിലുണ്ടാകുന്ന താളപ്പിഴകളാണ് പാർക്കിൻസൺസ് രോഗത്തിലേക്ക് നയിക്കുന്നത്.

ബ്രിട്ടീഷുകാരനായ ഡെ ജെയിംസ് പാര്‍ക്കിന്‍സണ്‍സ് (1955-1824) ആണ് 1817ല്‍ ആദ്യമായി ഈ രോഗത്തെ വൈദ്യശാസ്ത്രത്തില്‍ പരിചയപ്പെടുത്തിയത്.

ഈ ഇലക്ട്രിക്കല്‍ ശൃംഖലകളുടെ പ്രവര്‍ത്തനം കൃത്യമാകണമെങ്കില്‍ ഡോപമിന്‍ എന്ന രാസവസ്തു ഉത്പാദിപ്പിക്കപ്പെടണം. ഇതിനുകാരണമാകുന്ന കോശങ്ങള്‍ നശിക്കുമ്പോള്‍ ഡോപമിന്റെ ഉത്പാദനം തകരാറിലാകും. ഇതോടെയാണ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്.

ഉറക്കമില്ലായ്മ

പാര്‍ക്കിന്‍സണ്‍ രോഗികള്‍ക്ക് സാധാരണയായി കണ്ടുവരുന്ന ലക്ഷണമാണ് ഉറക്കക്കുറവ്.

വിഷാദ രോഗം

ശരീരത്തിനൊപ്പം മനസിനെയിം ബാധിക്കുന്ന ഒരസുഖം കൂടിയാണ് പാര്‍ക്കിന്‍സണ്‍. വിഷാദവും, ഉത്കണ്ഠയും ചിലപ്പോള്‍ അസുഖത്തിന്റെ ഭാഗമായി സംഭവിക്കാറുണ്ട്.

ആഹാരം കഴിക്കാന്‍ ബുദ്ധിമുട്ട്

പേശിയെ ബാധിക്കുന്ന ഒരസുഖമായതിനാല്‍ തന്നെ ആഹാരം കഴിക്കാൻ ശ്രമിച്ചാലും ഇറക്കുവാന്‍ പ്രയാസം നേരിടും.

ശരീര ഭാഗങ്ങള്‍ക്ക് വിറയലുണ്ടാകുക

പാര്‍ക്കിന്‍സണ്‍ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് ശരീര ഭാഗങ്ങളുടെ വിറയല്‍.

Satjawat Boontanataweepol

പേശികള്‍ അയവില്ലാതാകുകയും അസാധാരണമാം വിധം ദൃഢമായും കാണപ്പെടുന്നു.

ശരീരത്തിന്റെ ചലന ശേഷി കുറഞ്ഞു വരുന്നതും ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് .

രോഗ കാരണങ്ങള്‍

രക്ത ബന്ധമുള്ളവരില്‍ രോഗമുണ്ടായിരിക്കുന്നത് തലമുറകളിലേക്ക് പകരാനുള്ള സാധ്യതയാണ്.

കീടനാശിനികളും കള നാശിനികളുമായുണ്ടാകുന്ന സമ്പര്‍ക്കവും ചിലപ്പോള്‍ രോഗ സാധ്യത വർധിപ്പിക്കുന്നു.

മസ്തിഷ്‌കത്തിലുണ്ടാകുന്ന ക്ഷതവും രോഗത്തിലേക്ക് നയിച്ചേക്കാം

എംപിടിപി (മെഥൈല്‍ ഫീനൈല്‍ ടെട്രാഹൈഡ്രോ പൈറിഡിന്‍) എന്ന മയക്കുമരുന്ന്, കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം, മാംഗനീസ് ലോഹം, സയനൈഡ് തുടങ്ങിയവകൊണ്ട് വിഷബാധ സംഭവിക്കുന്നവരിലും പാര്‍ക്കിന്‍സണ്‍ രോഗ സാധ്യത കൂടുതലാണ്.

രോഗികളുടെ പരിപാലനം

പാര്‍ക്കിന്‍സണ്‍ രോഗം ബാധിച്ച ഒരാളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണുണ്ടാകുക. ക്ഷമയോടെയുള്ള പരിചരണമാണ് ആവശ്യം.

സൈ്ക്യാട്രിസ്റ്റ്, സൈക്കോതെറാപ്പിസ്റ്റ്, സ്പീച്ച് ആന്‍ഡ് ഒക്യൂപേഷണല്‍ തെറാപ്പി തുടങ്ങിയവയുടെ സംയോജിത ചികിത്സാരീതിയാണ് ആവശ്യം

രോഗവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണം