വെബ് ഡെസ്ക്
നെയില്‍ പോളിഷ് ഇട്ടതുകൊണ്ടുമാത്രം നഖങ്ങള്‍ക്കു സൗന്ദര്യം ലഭിക്കില്ല. നഖങ്ങളെ ആരോഗ്യകരമായി സൂക്ഷിക്കുക കൂടി വേണം
പോഷകങ്ങളടങ്ങിയ ഭക്ഷണം നഖങ്ങളുടെ ആരോഗ്യത്തില്‍ പ്രധാനമാണ്. പോഷകങ്ങളുടെ അഭാവം നഖങ്ങളെ വരണ്ടതാക്കുകയും പെട്ടെന്ന് ഒടിഞ്ഞുപോകാനും നഖങ്ങളില്‍ വരകള്‍ ഉണ്ടാക്കാനും ഇടയാക്കുന്നു
നഖാരോഗ്യം സംരക്ഷിക്കാന്‍ കലോറിയും വിറ്റമിനും നിറഞ്ഞ ഭക്ഷണം കഴിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും വേണം
വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുക. ഉണങ്ങിയശേഷം മാത്രം നെയില്‍ പോളിഷ് പുരട്ടുക. പോളിഷ് ചെയ്യുന്നതിനു മുന്‍പ് നഖങ്ങള്‍ വെട്ടി വൃത്തിയാക്കുക
നഖങ്ങളുടെ വശങ്ങളിലുള്ള ക്യൂട്ടിക്കള്‍ നീക്കം ചെയ്യാം
മികച്ച ബ്രാന്‍ഡുകളുടെ നെയില്‍ പോളിഷ് ഉപയോഗിക്കാം. പോളിഷ് ബ്രഷും ഉപയോഗവും ഏറ്റവും പ്രധാനമാണ്. മുകളില്‍നിന്ന് താഴേയ്ക്ക് നെയില്‍ പോളിഷ് പുരട്ടാം
കളര്‍ മിക്‌സ് ചെയ്ത് ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുവന്നവര്‍ ഒരുകോട്ട് അടിച്ച് പൂര്‍ണമായി ഉണങ്ങിയശേഷം അടുത്ത നിറം പുരട്ടുക
പോളിഷ് റിമൂവര്‍ ഉപയോഗിച്ചാല്‍ ഒന്നുരണ്ടു ദിവസത്തേക്ക് നഖങ്ങളെ സ്വാഭാവിക അവസ്ഥയിൽ നിലനിര്‍ത്താം
പോളിഷ് റിമൂവര്‍ പഞ്ഞിയിലെടുത്ത് ഉപയോഗിക്കണം
ഓവല്‍, ചതുരം, അല്‍പം കൂര്‍ത്തത് എന്നിങ്ങനെ പല ആകൃതിയിലും നഖങ്ങള്‍ വെട്ടി സൂക്ഷിക്കാം
അല്‍പം ചതുരാകൃതിയില്‍ നഖങ്ങള്‍ പരിപാലിക്കുന്നത് വൃത്തിയായി സൂക്ഷിക്കാനും അടര്‍ന്നുപോകാതിരിക്കാനും സഹായകമാകും