ശീലങ്ങള്‍ മാറ്റാം, കുട്ടികളിലെ അമിതവണ്ണം തടയാം

വെബ് ഡെസ്ക്

അനാരോഗ്യകരമായ ശീലങ്ങളാണ് കുട്ടികളെ അമിതഭാരമുള്ളവരാക്കുന്നതിലെ പ്രധാന കാരണം. കുട്ടികളിലെ ശരിയായ ഭക്ഷണശീലങ്ങള്‍ ഒരു പരിധി വരെ ഈ അവസ്ഥ തടയും.

ചില അസുഖങ്ങള്‍ കൊണ്ട് കുട്ടികളില്‍ പൊണ്ണത്തടി ഉണ്ടാകാം. ജങ്ക് ഫൂഡ് അമിതമാകുന്ന ഭക്ഷണരീതി, വ്യായാമമില്ലായ്മ, ടെലിവിഷന്റെയും കംപ്യൂട്ടറിന്റെയും മുന്നില്‍ മണിക്കൂറുകളോളമുള്ള ഇരിപ്പ് തുടങ്ങിയവയാണ് പൊണ്ണത്തടിയുണ്ടാകാനുള്ള മറ്റു ചില കാരണങ്ങള്‍.

കൊഴുപ്പു കൂടിയ ഭക്ഷണം കഴിച്ചാല്‍ ശരീരത്തിന് വേണ്ട പോഷകങ്ങള്‍ കിട്ടുമെന്ന ചിന്തയാണ് തെറ്റായ ഭക്ഷണരീതിയുടെ കാരണം.

കാലറി കൂടുതലുള്ള, എണ്ണയില്‍ പൊരിച്ച ബേക്കറി പലഹാരങ്ങള്‍ കുട്ടികള്‍ക്ക് വലിയ ദോഷം ചെയ്യുന്നു

ചിട്ടയായ വ്യായാമം മാത്രമാണ് കുട്ടികളിലെ അമിത വണ്ണത്തിനുള്ള ശാശ്വത പരിഹാരം.

മുലപ്പാല്‍ കുടിക്കുന്ന കുട്ടികളില്‍ ഒബീസിറ്റി (അമിതവണ്ണം) കാണാറില്ല. നേരത്തേ മുലപ്പാല്‍ നിര്‍ത്തുന്ന കുട്ടികളില്‍ ഒന്നോ രണ്ടോ വയസ്സു മുതല്‍ അമിതവണ്ണം കണ്ടു വരുന്നുണ്ട്.

വീട്ടിലുണ്ടാക്കുന്ന നാടന്‍ ആഹാരം മാത്രം കഴിക്കുന്നവര്‍ക്ക് അമിതവണ്ണം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. അങ്ങനെയൊരു ശീലം ചെറുപ്പം മുതലേ കുട്ടികളില്‍ വളര്‍ത്തുന്നത് നല്ലതാണ്.

ജങ്ക് ഫൂഡ് ഒഴിവാക്കി, നാരുകള്‍ കൂടുതലുള്ള ഭക്ഷണം പതിവാക്കാം. പച്ചക്കറി, മാംസം, മീന്‍ എന്നിവ എണ്ണയില്‍ പൊരിച്ച് കഴിക്കുന്നതിനേക്കാള്‍ കറികളാക്കി ഇപയോഗിക്കാം.

ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്ന ശീലം അപകടമാണ്. ബ്രേക്ക് ഫാസ്റ്റ് കഴിച്ചില്ലെങ്കില്‍ വിശപ്പു കൂടുതലാകുന്നതുകൊണ്ട് ഉച്ചയ്ക്ക് ഇരട്ടി ആഹാരം കഴിച്ചെന്നു വരാം.

അധികമുള്ള കാലറി കത്തിച്ചു കളയാന്‍ ശരിയായി വ്യായാമം ചെയ്യാം.