വൈറ്റമിന്‍ ഡിയുടെ കുറവ്: അറിയാം, ലക്ഷണങ്ങളും പ്രതിരോധവും

വെബ് ഡെസ്ക്

ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ടവയാണ് വൈറ്റമിനുകൾ. വൈറ്റമിന്റെ അപര്യാപ്തത ആന്തരിക അവയവങ്ങളുടെ സന്തുലിതാവസ്ഥയിൽ ഉൾപ്പെടെ മാറ്റങ്ങൾ ഉണ്ടാകാൻ കാരണമാകും.

ശരീരത്തിൽ വെയിലേൽക്കുമ്പോൾ നിർമിക്കപ്പെടുന്ന പോഷകമാണ് വൈറ്റമിൻ ഡി. സൺ ഷൈൻ വൈറ്റമിൻ എന്നും ഇവ അറിയപ്പെടുന്നു. ഇത് കാൽസ്യം ആഗിരണം ചെയ്യാനും എല്ലുകളുടെ ആരോഗ്യം നിലനിർത്താനും മോണരോഗങ്ങൾ തടയാനും സഹായിക്കുന്നു.

വൈറ്റമിൻ ഡിയുടെ കുറവ് അത്രയും ശ്രദ്ധിക്കപ്പെടാത്ത ഒന്നാണ്. എന്നാൽ, ഇത് വലിയ തോതിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ലക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടതും ഇടയ്ക്കിടയ്ക്ക് വൈറ്റമിന്‍ ഡി പരിശോധന നടത്തേണ്ടതും ആവശ്യമാണ്.

വിട്ടുമാറാത്ത ക്ഷീണവും വിഷാദരോഗവും പ്രധാന ലക്ഷണങ്ങളിൽ പെടുന്നു.

മുടികൊഴിച്ചിലും, അസ്ഥികളുടെ ബലം കുറയുന്നതും, ഇടയ്ക്കിടെ അണുബാധയുണ്ടാകുന്നതും ശ്രദ്ധിക്കേണ്ടതാണ്.

ശരീരഭാരം കൂടുക, സന്ധി വേദന, മുറിവുണങ്ങാൻ കാലതാമസമുണ്ടാകുക എന്നിവ വൈറ്റമിൻ ഡി കുറയുന്നതിന്റെ ലക്ഷണങ്ങളാണ്

ലക്ഷണങ്ങൾ കണ്ടാൽ വൈറ്റാമിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. പാല്‍, മുട്ട, മൽസ്യം, തൈര് എന്നിവയിൽ വൈറ്റമിൻ ഡി ധാരാളമുണ്ട്

ചീര, കൂണ്‍, ബ്രൊക്കോളി, റാഡിഷ്, ഓറഞ്ച്, വാഴപ്പഴം, സാല്‍മണ്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും വൈറ്റമിന്റെ കുറവ് പരിഹരിക്കാന്‍ ഉത്തമമാണ്