കരളിൻ്റെ ആരോഗ്യം നിലനിർത്താം; ചെയ്യേണ്ടത് ഇത്രമാത്രം

വെബ് ഡെസ്ക്

ജീവിതശൈലിയിൽ മാറ്റങ്ങള്‍ വരുത്തിയാൽ പല രോഗങ്ങളിൽ നിന്നും മുക്തി നേടാമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്

കരളിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനും ഉതകുന്ന ജീവിതശൈലികളെന്തൊക്കെയെന്ന് നോക്കാം

സംസ്കരിച്ച ഭക്ഷണങ്ങള്‍, പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പുകള്‍ തുടങ്ങിയവ ഒഴിവാക്കുക. കൂടാതെ പഴങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീനുകള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക

കരളിൻ്റെ പ്രവർത്തനത്തിനും ആരോഗ്യത്തിനും ആവശ്യത്തിനു വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക

പുകവലി, മദ്യപാനം എന്നീ ശീലങ്ങള്‍ ഒഴിവാക്കുക. കരളിൻ്റെ മാത്രമല്ല, മൊത്തത്തിലുള്ള അവയവങ്ങളുടെ സുഗമമായ പ്രവർത്തനങ്ങള്‍ക്കു മദ്യപാനശീലം ഒഴിവാക്കുന്നത് നല്ലതാണ്

ശരീരഭാരം നിയന്ത്രിക്കുന്നതിനും കരള്‍ അടക്കമുള്ള അവയവങ്ങളുടെ ആരോഗ്യത്തിനും വ്യായാമം ചെയ്യുന്നത് നല്ലതാണ്

കരളിൻ്റെ പ്രവർത്തനങ്ങള്‍ ആരോഗ്യപരമായ രീതിയിലാണോയെന്ന് അറിയുന്നതിന് ഇടയ്ക്കിടെ ആരോഗ്യപരിശോധന നടത്തുക