ശരീര ഭാരം കുറയ്ക്കണോ; ഈ ലോ കലോറി പഴങ്ങൾ തിരഞ്ഞെടുക്കാം

വെബ് ഡെസ്ക്

തണ്ണി മത്തൻ

ഉയർന്ന ജലാംശവും കുറഞ്ഞ കലോറിയും ഉള്ള പഴമാണ് തണ്ണി മത്തൻ. ഉന്മേഷം നൽകുന്ന ഈ പഴം കഴിച്ചതിൽ കുറ്റബോധം ഉണ്ടാകേണ്ടതില്ല.

സ്ട്രോബെറി

ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് സ്ട്രോബെറി. മധുരമുള്ള ഈ പഴം ലോ കലോറിയാണ്

കാന്റലൂപ്

മധുരമുള്ള ഒരിനം മത്തങ്ങയാണ് കാന്റലൂപ്. കുറഞ്ഞ കലോറിയും വിറ്റാമിനുകളാല്‍ സമ്പുഷ്ടവുമാണ് ഈ പഴം. ശരീരഭാരം കുറക്കാനുള്ള മികച്ച ഒരു ഓപ്ഷൻ ആണ്.

റാസ്ബെറി

ഉയർന്ന ഫൈബറും കുറഞ്ഞ കലോറിയും ഉള്ള റാസ്ബെറി ശരീര ഭാരം കുറയ്ക്കാനായി തിരഞ്ഞെടുക്കാവുന്ന ഒരു പഴമാണ്.

ചെറുമധുരനാരങ്ങ

മെറ്റബോളിസം വർധിപ്പിക്കുന്ന ഗുണങ്ങൾക്ക് പേരുകേട്ട ഈ ചെറു മധുര നാരങ്ങ രുചികരവും കലോറി കുറഞ്ഞതുമാണ്.

പപ്പായ

ധാരാളം എന്സൈമുകളും ഫൈബറും അടങ്ങിയ പപ്പായ ദഹനത്തെ സുഗമമാക്കുന്നു. കലോറി കുറഞ്ഞ മറ്റൊരു പഴം ആണിത്.

പീച്ച്

മധുരത്തോടുള്ള നിങ്ങളുടെ പ്രിയം അടക്കാൻ സാധിക്കുന്ന പഴമാണ് പീച്ചുകൾ. പക്ഷെ വളരെ കുറഞ്ഞ കലോറിയാണ് ഇതിലുള്ളത്.

പ്ലം

ആന്റി ഓക്‌സിഡന്റുകൾ ഫൈബറുകളും കൊണ്ട് നിറഞ്ഞിരിക്കുന്ന പഴമാണ് പ്ലംസ്. അധിക കലോറി ഇല്ലാത്ത ഈ പഴം ശരീരഭാരം കുറക്കാൻ നല്ലൊരു തിരഞ്ഞെടുപ്പാണ്.