ശ്വാസകോശാരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങള്‍

വെബ് ഡെസ്ക്

അന്തരീക്ഷമലിനീകരണം ഏറ്റവുമധികം ബാധിക്കുന്ന അവയവമാണ് ശ്വാസകോശം. മലിനീകരണം നിയന്ത്രിക്കുക കുറച്ച് ബുദ്ധിമുട്ടായതിനാല്‍ത്തന്നെ ശ്വാസകോശാരോഗ്യം സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്

ചില ഭക്ഷണപാദാര്‍ഥങ്ങള്‍ ശ്വാസകോശത്തിന്‌റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ പരിചയപ്പെടാം

മഞ്ഞള്‍

വായുമലിനീകരണം കാരണം ശ്വാസകോശത്തിലുണ്ടാകുന്ന നീര്‍ക്കെട്ട് കുറയ്ക്കാന്‍ മഞ്ഞളിലുള്ള കുര്‍ക്കുമിന്‍ സഹായിക്കും

ബെറീസ്

ബ്ലൂബെറി, സ്‌ട്രോബെറി, റാസ്‌ബെറി തുടങ്ങിയവ ആന്‌റിഓക്‌സിഡന്‌റുകള്‍ നിറഞ്ഞതാണ്. ഫ്രീ റാഡിക്കലുകളെ നിയന്ത്രിച്ച് കോശങ്ങള്‍ക്കുള്ള തകരാറ് പരിഹരിക്കാന്‍ ഇവ സഹായിക്കും

ചീര

വിറ്റാമിനുകള്‍, മിനറലുകള്‍ എന്നിവയാല്‍ സമൃദ്ധമായ ചീര പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും

വെളുത്തുള്ളി

ആന്‌റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങളും പ്രതിരോധ ശക്തി കൂട്ടുന്ന ഘടകങ്ങളും ധാരാളമായുള്ള വെളുത്തുള്ളി ശ്വാസകോശാരോഗ്യം സംരക്ഷിക്കാന്‍ ഉത്തമമാണ്

ഇഞ്ചി

ആന്‌റി ഇന്‍ഫ്‌ളമേറ്ററി ആന്‌റി ഓക്‌സിഡന്‌റ് ഗുണങ്ങളുള്ള ഇഞ്ചി നീര്‍ക്കെട്ട് കുറയ്ക്കാനും വായു മലിനീകരണം കാരണമുണ്ടാകുന്ന അസ്വസ്ഥതകള്‍ കുറയ്ക്കാനും സഹായിക്കും

ഓറഞ്ച്

പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ ഓറഞ്ചിലുള്ള വിറ്റാമിന്‍ സി സഹായിക്കും

നട്‌സും സീഡ്‌സും

ബദാം, വാല്‍നട്ട്, ചിയ വിത്തുകള്‍, ഫ്‌ളാക്‌സ് സീഡ് എന്നിവയില്‍ ആരോഗ്യകരമായ കൊഴുപ്പും അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്

തക്കാളി

ചര്‍മത്തിലെ അസ്വസ്ഥതകള്‍ അകറ്റാന്‍ തക്കാളിയിലുള്ള ലൈക്കോപ്പീന്‍ അനുയോജ്യമാണ്