60നുശേഷം ജീവിതശൈലിയില്‍ വരുത്താം ഈ മാറ്റങ്ങള്‍

വെബ് ഡെസ്ക്

പ്രായം 60കളില്‍ എത്തുന്നത് ജീവിതത്തിന്‌റെ ഒരു മൈല്‍ സ്റ്റോണാണ്.

ആരോഗ്യം നിലനിര്‍ത്തുന്നതിന് 60കളില്‍ ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നോക്കാം

നടത്തം, നീന്തല്‍, യോഗ തുടങ്ങിയ വ്യായാമങ്ങള്‍ ഹൃദയാരോഗ്യം നിലനിര്‍ത്താനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും ഉത്തമമാണ്

പഴങ്ങള്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍, ലീന്‍ പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണക്രമം ശീലമാക്കാം

വായന, പസില്‍, സംഗീതോപകരണങ്ങള്‍ വായിക്കുക തുടങ്ങിയവ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തും

സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം സമയം ചെലവിടാം. ഇത് വിഷാദം പോലുള്ള അവസ്ഥകള്‍ അതിജീവിക്കാന്‍ സഹായിക്കും

സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം സമയം ചെലവിടാം. ഇത് വിഷാദം പോലുള്ള അവസ്ഥകള്‍ അതിജീവിക്കാന്‍ സഹായിക്കും

ദിവസവും 7-9 മണിക്കൂര്‍ വരെ ഉറക്കം ഉറപ്പാക്കണം. ഓര്‍മശക്തിയും മൂഡും മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാനും ഉറക്കം പ്രധാനമാണ്.

ധ്യാനം, ശ്വസന വ്യാമങ്ങള്‍, വിനോദോപാധികള്‍ എന്നിവ സമ്മര്‍ദം ലഘൂകരിക്കാന്‍ ഉപകരിക്കും