ശൈത്യകാലത്ത് കൂണ്‍ കഴിക്കൂ; ശാരീരിക, മാനസികാരോഗ്യം മെച്ചപ്പെടുത്തൂ

വെബ് ഡെസ്ക്

ഏറെ രുചികരവും ഗുണകരവുമായ ഭക്ഷ്യ വിഭവമാണ് കൂണ്‍. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നത് മുതല്‍ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുവരെ കൂണ്‍ സഹായിക്കുന്നു

ശൈത്യകാലത്ത് ആരോഗ്യത്തിന്റെയും ഭക്ഷണത്തിന്റെയും കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ശൈത്യകാലത്തെ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന ഏറ്റവും മികച്ച വിഭവമാണ് കൂണുകള്‍

പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ബീറ്റാ ഗ്ലൂക്കന്‍സ് കൂണുകളില്‍ അടങ്ങിയിരിക്കുന്നു. ഇതിലൂടെ ശൈത്യകാലത്തുള്ള അണുക്കളെയും ജലദോഷം മുതലായ രോോഗങ്ങളെയും പ്രതിരോധിക്കാന്‍ സഹായിക്കുന്നു

കൂണുകള്‍ വിറ്റാമിന്‍ ഡി ഉല്‍പ്പാദിപ്പിക്കുന്നു. അതുകൊണ്ടുതന്നെ വിറ്റാമിന്‍ ഡിയുടെ അപാകതയുള്ളവര്‍ക്ക് കൂണ്‍ മികച്ചൊരു ഓപ്ഷനാണ്

ആന്റി ഓക്‌സിഡന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്ന സെലീനിയത്തിന്റെ നല്ലൊരു ഉറവിടമാണ് കൂണുകള്‍. ഇത് പോഷകങ്ങള്‍ പെട്ടെന്ന് ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നു

ഹൃദയാരോഗ്യത്തെ സഹായിക്കുന്ന സംയുക്തങ്ങള്‍ കൂണിലടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു

കുറഞ്ഞ കലോറിയും പോഷക സമൃദ്ധവുമായ ഭക്ഷണമാണ് കൂണുകള്‍. ഇത് ശൈത്യകാലത്ത് ഊര്‍ജം നല്‍കാന്‍ സഹായിക്കുന്നു

കൂണുകളില്‍ അടങ്ങിയിരിക്കുന്ന സംയുക്തങ്ങളും നാരുകളും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു

മാനസിക സമ്മര്‍ദം ഇല്ലാതാക്കാനും കൂണുകള്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ കൂണുകള്‍ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്ന നല്ലൊരു വിഭവമാണ്