സ്പ്രിന്റിങ് ചെയ്യാറുണ്ടോ?; പ്രമേഹരോഗികൾ സ്വീകരിക്കേണ്ട മുന്‍കരുതലുകൾ ഇതാ

വെബ് ഡെസ്ക്

പ്രമേഹരോഗികൾ സ്പ്രിന്റിങ് (വേഗത്തിലുള്ള ഓട്ടം) ചെയ്യുമ്പോൾ ഹൃദയാഘാതം, ബോധക്ഷയം, പരുക്കുകൾ, മുറിവുകൾ എന്നിവയുണ്ടാകാൻ സാധ്യത കൂടുതലാണ്

abc

കൃത്യമായ മുൻകരുതലുകളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാൽ സ്പ്രിന്റിങ് പോലൊരു കായികാധ്വാനം സുരക്ഷിതമായി നിർവഹിക്കാം

സ്പ്രിന്റിങ് പോലെയുള്ള വ്യായാമങ്ങൾ ചെയ്യുന്നതിന് മുൻപ് പ്രമേഹമുള്ളവരാണെങ്കിൽ ഡോക്ടർമാരെ സമീപിച്ച് നിർദേശങ്ങൾ തേടുക

സ്പ്രിന്റിങ്ങിന് ചെയ്യുന്നതിന് മുൻപും ശേഷവും പ്രമേഹരോഗികൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി തുടരുന്നുവെന്ന് ഉറപ്പാക്കുക

ഹൈപ്പോഗ്ലൈസീമിയ (പഞ്ചസാരയുടെ അളവിൽ കുറവ് വരുന്ന അവസ്ഥ) ഒഴിവാക്കാനായി വ്യായാമത്തിന് മുൻപ് ലഘുഭക്ഷണം കഴിക്കുക. കൂടാതെ പഞ്ചസാരയടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ എന്തെങ്കിലും കൈയില്‍ കരുതുക

പരുക്കുകൾ, മുറിവുകൾ എന്നിവ ഒഴിവാക്കാൻ ശരിയായ വലിപ്പത്തിലുള്ള ഷൂസ് ധരിക്കുക

Bondarenko Arthur

രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്താന്‍ സ്പ്രിന്റ് ചെയ്യുന്നതിന് മുന്‍പായി വാംഅപ്പ് ചെയ്യുക. വ്യായാമത്തിന് ശേഷം ശരീരം തണുപ്പിക്കുക