മുപ്പത് കഴിഞ്ഞോ : പുരുഷന്മാർക്ക് ഈ വിറ്റാമിനുകൾ അത്യാവശ്യമാണ്

വെബ് ഡെസ്ക്

വളർച്ചയുടെ വിവിധ കാലഘട്ടങ്ങളിൽ പുരുഷന്മാരുടെ ശരീരത്തിൽ പല തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകുന്നു. ഹോര്മോണുകളുടെയും പോഷകങ്ങളുടെയും സ്വാഭാവിക കുറവും ഇക്കൂട്ടത്തിൽ ഉണ്ടാകുന്നു. മുപ്പതുകൾക്ക് ശേഷം ആരോഗ്യം നിലനിർത്താൻ ഈ വിറ്റാമിനുകളിൽ ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്.

വിറ്റാമിൻ ഡി

മുപ്പതിന് ശേഷം റെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയാൻ തുടങ്ങുന്നു. ഇത് ഊർജ്ജ നിലകളെയും പേശീബലത്തെയും ബാധിക്കുന്നു. വിറ്റാമിൻ ഡി ടെസ്റ്റോസ്റ്റിറോൺ വർധിപ്പിക്കുകയും അസ്ഥികൾക്ക് കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.

വിറ്റാമിൻ ബി 12

ആരോഗ്യകരമായ ചുവന്ന രക്താണുക്കളും ശക്തമായ നാഡീവ്യവസ്ഥയും നിലനിർത്താൻ ഇത് അത്യന്താപേക്ഷിതമാണ്. ഇത് ശരീരത്തിൽ സുസ്ഥിരമായ ഊർജ്ജനിലയും നാഡീ പ്രവർത്തനവും ഉറപ്പാക്കുന്നു. പ്രധാനമായും മൃഗങ്ങളുടെ ഉല്പന്നങ്ങളിലാണ് ഇത് കാണുന്നത്.

വിറ്റാമിൻ ബി 16

ചുവന്ന രക്താണുക്കളുടെ ഉൽപ്പാദനത്തെയും രോഗപ്രതിരോധ പ്രവർത്തനത്തെയും വിറ്റാമിൻ ബി 6 പിന്തുണക്കുന്നു. മൽസ്യം, ചിക്കൻ, ധാന്യങ്ങൾ എന്നിവയിൽ കാണപ്പെടുന്ന ഇത് പ്രോട്ടീൻ മെറ്റാബോളിസത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തെയും സഹായിക്കുന്നു.

മഗ്നീഷ്യം

ഹൃദയത്തിന്റെയും പേശികളുടെയും ആരോഗ്യത്തിന് മഗ്നീഷ്യം ഒഴിച്ച് കൂടാനാവാത്തതാണ്. രക്തസമ്മർദ്ദവും പഞ്ചസാരയുടെ അളവും നിയന്ത്രിക്കുന്നു. നല്ല ഉറക്കം ലഭിക്കാനും ഇത് സഹായകരമാണ്. മുപ്പതിന് ശേഷമുള്ള ഭാരം നിയന്ത്രിക്കുന്നതിനും ഇത് നിർണായകമാണ്.

സിങ്ക്

ടെസ്റ്റോസ്റ്റിറോൺ അളവ്, ഹോർമോൺ ബാലൻസ് എന്നിവയിൽ നിർണായക പങ്ക് വഹിക്കുന്ന ഒന്നാണ് സിങ്ക്. ഇത് ടെസ്റ്റോസ്റ്റിറോൺ ഈസ്ട്രജനിലേക്ക് പരിവർത്തനം ചെയ്യുന്നത് തടയുകയും ഉദ്ധാരണക്കുറവ് പരിഹരിക്കാൻ സഹായിക്കുകയും ചെയ്യും.

ഒമേഗ 3

ഹൃദയം, തലച്ചോർ, രക്തക്കുഴലുകൾ എന്നിവക്കുള്ള ഒരു കവചമാണ് ഒമേഗ 3. ഹൃദയസംബന്ധമായ അപകടസാധ്യതകൾ കുറക്കുകയും പ്രോസ്റ്റേറ്റ് കാൻസർ സാധ്യത കുറക്കുകയും ചെയ്യുന്നു.

വിറ്റാമിൻ കെ

രക്തം കട്ടപിടിക്കാനും അസ്ഥികളുടെ ആരോഗ്യത്തിനും വിറ്റാമിൻ കെ അത്യന്താപേക്ഷിതമാണ്. പ്രായമാകുന്ന പുരുഷന്മാരിൽ ഡിമെൻഷ്യ സാധ്യത കുറക്കുന്നു. മുറിവുകൾക്കും ഒടിവുകൾക്കും മാത്രമല്ല വിറ്റാമിൻ കെയുടെ ആവശ്യം.