ഗുണങ്ങളറിഞ്ഞ് കഴിക്കാം, ചെറുപയര്‍ ഉഷാറാണ്

വെബ് ഡെസ്ക്

വൈറ്റമിനുകളുടെയും അമിനോ ആസിഡുകളുടെയും കലവറയാണ് മുളപ്പിച്ച ധാന്യങ്ങള്‍. ഇതില്‍ പ്രധാനമാണ് ചെറുപയര്‍. അയണ്‍, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, മാംഗനീസ്, ഒമേഗ3 ഫാറ്റി ആസിഡ് എന്നിവ ചെറുപയറില്‍ സമ്പുഷ്ടമാണ്.

ചെറുപയര്‍ മുളപ്പിക്കുമ്പോള്‍ പോഷകഗുണം ഇരട്ടിക്കുന്നു.

മുളപ്പിച്ച പയറില്‍ വൈറ്റമിന്‍ എ, സി എന്നിവ ധാരാളമടങ്ങിയ ചെറുപയര്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.

മുളപ്പിച്ച പയറില്‍ നാരുകള്‍ ധാരാളമുള്ളതിനാല്‍ പെട്ടെന്നു വയര്‍ നിറഞ്ഞു എന്ന തോന്നലുണ്ടാക്കുന്നു. കാലറി കുറവും പോഷക സമ്പുഷ്ടവുമാണ് മുളപ്പിച്ച പയര്‍.

ചീത്ത കൊളസ്‌ട്രോള്‍ അളവു കുറയാന്‍ ചെറുപയറിന്റെ ഉപയോഗം സഹായിക്കും. ഒമേഗ3 ഫാറ്റി ആസിഡ്, ഫൈബറുകള്‍, മഗ്‌നീഷ്യം എന്നിവ രക്ത സമര്‍ദത്തെയും സ്വാധീനിക്കുന്നു.

മുഖക്കുരു, മറ്റു ചര്‍മരോഗങ്ങള്‍ എന്നിവയെ തടയാന്‍ മുളപ്പിച്ച പയറിലെ സെലിനിയം സഹായിക്കുന്നു.

മുളപ്പിച്ച പയറിലെ ബയോട്ടിന്‍ അകാലനരയും താരനും തടയുന്നു. ഹെയര്‍ ഫോളിക്കിളുകളെ ഉത്തേജിപ്പിച്ച് മുടി വളര്‍ച്ചയെ സഹായിക്കുന്നു.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ ചെറുപയര്‍ ഗുണകരമാണ്. ഇത് ഇന്‍സുലിന്‍ ഉല്‍പാദനത്തിനു സഹായിക്കുന്നതിനാല്‍ പ്രമേഹരോഗികള്‍ക്ക് ചെറുപയര്‍ നല്ല ഭക്ഷണമാണ്.

മുളപ്പിച്ച പയറിലുള്ള വൈറ്റമിന്‍ എ കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.