ശരീര ഭാരം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള മിത്തുകൾ

വെബ് ഡെസ്ക്

കൃത്യമായി കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ ശരീരഭാരം കുറയ്ക്കുകയെന്നത് വളരെ ലളിതമായ കാര്യമാണ്. എന്നാൽ ഇതുസംബന്ധിച്ച് ധാരാളം മിത്തുകൾ നിലനിൽക്കുന്നുണ്ട്

ഇത്തരം മിത്തുകൾ സത്യമാണെന്ന് ധരിക്കുന്നത് മൂലം നമുക്ക് പല തരത്തിലുള്ള അനാരോഗ്യകരമായ ശീലങ്ങളുണ്ടാകുന്നു. അതിനാൽ ശരീരഭാരം കുറയ്ക്കുന്നത് സംബന്ധിച്ച് നമ്മൾ തീർച്ചയായും തിരുത്തിയിരിക്കേണ്ട ചില മിഥ്യാധാരണകൾ ഇതാ

കാർബോഹൈഡ്രേറ്റുകൾ ശരീരഭാരം വർധിപ്പിക്കുന്നു

ധാന്യങ്ങൾ പോലെയുള്ള ആരോഗ്യകരമായ കാർബോ ഹൈഡ്രേറ്റുകൾ സമീകൃതാഹാരത്തിൽ അത്യന്താപേക്ഷിതമാണ്. അതിനാൽ ചോറും റൊട്ടിയും കഴിക്കുക. എന്നാൽ ഭാഗികമായി നിയന്ത്രിക്കുക

ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

ഭക്ഷണം ഒഴിവാക്കുന്നത് പിന്നീട് പലപ്പോഴും അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുന്നു. ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ സമീകൃതാഹാരമാണ് നല്ലത്

കൊഴുപ്പ് കഴിക്കുന്നത് തടികൂടാൻ കാരണമാകുന്നു

അവക്കാഡോയിലും നട്സിലും കാണുന്നതുപോലെയുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

ഡയറ്റിന്റെ ഭാഗമായി കഴിക്കുന്ന ഭക്ഷണങ്ങൾ എല്ലാം ആരോഗ്യകരമാണ്

ഡയറ്റുകളിൽ ഉൾപ്പെടുന്ന പല ഭക്ഷണങ്ങളും പ്രോസസ്സ് ചെയ്യപ്പെടുന്ന ഭക്ഷണങ്ങളാണ്. പലതിലും പഞ്ചസാരയും അനാരോഗ്യകരമായ അഡിറ്റിവുകളും അടങ്ങിയിരിക്കുന്നു

ലഘുഭക്ഷണങ്ങൾ അനാരോഗ്യകരമാണ്

നട്സ്, യോഗർട്ട് പോലുള്ള ആരോഗ്യകരമായ ലഘു ഭക്ഷണങ്ങൾ ശരീരത്തിൽ സ്ഥിരമായ ഊർജം നിലനിർത്താൻ സഹായിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു

വ്യായാമം ചെയ്താൽ ഇഷ്ടമുള്ളത് കഴിക്കാം

ഭക്ഷണക്രമവും വ്യായാമവും പരസ്പര പൂരകങ്ങളാണ്. മോശം ഭക്ഷണക്രമം നിങ്ങൾക്കൊരിക്കലും ഉപേക്ഷിക്കാതിരിക്കാനാവില്ല

കൂടുതൽ വിയർക്കുകയെന്നാൽ കൂടുതൽ കൊഴുപ്പ് നഷ്ടപ്പെടുന്നുവെന്നാണ്

ശരീരഭാരത്തെക്കുറിച്ചുള്ള തികച്ചും തെറ്റായ ധാരണയാണ് ഇത്. വിയർപ്പ് കൊഴുപ്പ് നഷ്ടപ്പെടുന്നതിന്റെ സൂചനയല്ല. ശരീരം തണുപ്പിക്കാനുള്ള ഒരു വഴി മാത്രമാണ്