നെഞ്ചെരിച്ചില്‍ അകറ്റാം പ്രകൃതിദത്ത മാര്‍ഗങ്ങളിലൂടെ

വെബ് ഡെസ്ക്

നെഞ്ചെരിച്ചില്‍ പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. നെഞ്ചെരിച്ചില്‍ അകറ്റാന്‍ വീട്ടില്‍തന്നെ ചെയ്യാവുന്ന പൊടിക്കൈകള്‍ നോക്കാം

ഇഞ്ചി

ആന്‌റിഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുള്ള ഇഞ്ചി ദഹനവ്യവസ്ഥയെ സഹായിക്കും. ഇഞ്ചി ചായ കുടിക്കുകയോ പച്ച ഇഞ്ചിയായി കഴിക്കുകതന്നെയോ ചെയ്യാം

കറ്റാര്‍വാഴ ജ്യൂസ്

ആസിഡ് റിഫ്്‌ളക്‌സ് കാരണമുള്ള അസ്വസ്ഥത അകറ്റാന്‍ കറ്റാര്‍വാഴ സഹായിക്കും. ആഹാരത്തിനു മുന്‍പ് ചെറിയ അളവില്‍ കറ്റാര്‍വാഴ ജ്യൂസ് കുടിക്കാം

ചാമോമൈല്‍ ചായ

ദഹനപ്രക്രിയയെ സഹായിക്കാന്‍ ചാമോമൈല്‍ ചായ സഹായിക്കും. രാത്രി കിടക്കുന്നതിനു മുന്‍പ് ഈ ചായ കുടിക്കുന്നത് നെഞ്ചെരിച്ചില്‍ അകറ്റാന്‍ സഹായിക്കും

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ചെറിയ തോതില്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കുടിക്കുന്നത് നെഞ്ചെരിച്ചില്‍ അകറ്റാന്‍ സഹായിക്കും. എല്ലാവര്‍ക്കും ഇത് അനുയോജ്യമല്ലാത്തതിനാല്‍ വിദഗ്ധ ഉപദേശം സ്വീകരിച്ചശേഷം മാത്രം ഉപയോഗിക്കുക

പെരുംജീരകം

പെരുംജീരകം പച്ചയ്ക്കു കഴിക്കുകയോ പെരുംജീരകമിട്ട ചായ കുടിക്കുകയോ ചെയ്യുന്നത് നെഞ്ചെരിച്ചില്‍ അകറ്റാന്‍ ഉത്തമമാണ്. ഇത് വയറിലെ അസിഡിറ്റി കുറയ്ക്കാനും സഹായിക്കും

വാഴപ്പഴം

പ്രകൃതിദത്ത അന്‌റാസിഡുകള്‍ അടങ്ങിയ വാഴപ്പഴം നെഞ്ചെരിച്ചില്‍ അകറ്റാന്‍ ഉത്തമമാണ്

പപ്പായ

നെഞ്ചെരിച്ചില്‍ പ്രതിരോധിക്കാന്‍ സഹായിക്കുന്ന എന്‍സൈമുകള്‍ അടങ്ങിയ പപ്പായ ദഹനവ്യവസ്ഥയെ സഹായിക്കും

ബദാം

ബദാമിലുള്ള ആല്‍ക്കലൈനുകള്‍ വയറിനുള്ളിലെ ആസിഡ് നിര്‍വീര്യമാക്കുന്നു. ഒരു പിടി ബദാം ദിവസവും കഴിക്കുന്നത് ആശ്വാസമേകും

ച്യൂയിങ് ഗം

ഷുഗര്‍ ഫ്രീ ആയ ച്യൂയിങ് ഗം ഉമിനീരിന്‌റെ ഉല്‍പ്പാദനം കൂട്ടും. ഇത് വയറിലെ ആസിഡ് നിര്‍വീര്യമാക്കാനും നെഞ്ചെരിച്ചില്‍ അകറ്റാനും സഹായിക്കും