മുഖക്കുരു പൊട്ടിക്കാറുണ്ടോ, ഏങ്കില്‍ ശ്രദ്ധിക്കുക

വെബ് ഡെസ്ക്

മുഖക്കുരു, വലിയ അലോസരം ഉണ്ടാക്കുന്ന ഒന്നാണ്. അത് പൊട്ടിച്ച് കളയാനുള്ള ത്വര എല്ലാവരിലും ഉണ്ടാകും. എന്നാല്‍ അത് വലിയ ദോഷമുണ്ടാക്കും.

മുഖക്കുരു സ്ഥിരമായി പൊട്ടിച്ച് കളയുന്ന ശീലം മുഖക്കുരു കൂടുന്നതിന് കാരണമാകും.

മുഖക്കുരു പൊട്ടിക്കാന്‍ പാടില്ല. അഥവാ പൊട്ടിച്ചാല്‍ അതിന്റെ പഴുപ്പ് പൂര്‍ണമായും തുടച്ച് കളയാന്‍ ശ്രദ്ധിക്കണം.

മുഖക്കുരു പൊട്ടിക്കുന്നത് ചര്‍മത്തില്‍ അണുബാധ ഉണ്ടാകാന്‍ കാരണമാകും.

മുഖക്കുരു അമര്‍ത്തുമ്പോള്‍, കൈകളിലും നഖങ്ങളിലും ഉള്ള ബാക്ടീരിയകള്‍ ചര്‍മ്മത്തിലേക്ക് പോകുകയും മറ്റ് പല പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

ഒരു മുഖക്കുരു പൊട്ടിക്കുന്നത് വീണ്ടും മുഖക്കുരു വരാന്‍ കാരണമാകും.

മുഖക്കുരു അമര്‍ത്തുന്നത് ചുറ്റുമുള്ള ചര്‍മത്തിന് പരുക്കുകള്‍ ഉണ്ടാക്കുന്നു.

തുണി ഉപയോഗിച്ച് മുഖക്കുരു പൊട്ടിക്കുമ്പോള്‍, ബാക്ടീരിയയും അണുബാധയും വ്യാപിക്കുന്നു. മറ്റ് ചര്‍മ സുഷിരങ്ങളിലേക്ക് വ്യാപിക്കുന്നതിനാല്‍ പുതിയ മുഖക്കുരു ഉണ്ടാക്കുന്നു.

മുഖക്കുരു പൊട്ടിച്ചു കളയുമ്പോള്‍ ഉള്ളിലുള്ള മുഴുവന്‍ പഴുപ്പും പുറത്തേക്ക് വരില്ല. പഴുപ്പ് മുറിവില്‍ അവശേഷിക്കുന്നത് വീണ്ടും വേദന കൂട്ടുന്നു.