വ്യായാമം ചെയ്യുന്നവർക്ക് വേദന സഹിക്കാനുള്ള കഴിവ് കൂടുതലോ? പഠനം പറയുന്നത്

വെബ് ഡെസ്ക്

ശക്തമായ പേശികൾ, രോഗസാധ്യതകൾ കുറയ്ക്കുക, മെച്ചപ്പെട്ട മാനസികാരോഗ്യം എന്നിവ ഉൾപ്പെടെ വ്യായാമം ചെയ്യുന്നത് കൊണ്ടുള്ള നേട്ടങ്ങൾ പലതാണ്

എന്നാൽ സമീപകാല പഠനം സൂചിപ്പിക്കുന്നത് വ്യായാമത്തിന് മറ്റൊരു അപ്രതീക്ഷിത പ്രയോജനം കൂടിയുണ്ടെന്നാണ്. വ്യായാമം നിങ്ങളെ വേദന സഹിക്കാൻ കൂടുതൽ സഹായിക്കും

പിഎൽഒഎസ് വൺ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, സ്ഥിരമായി വ്യായാമം ചെയ്യുന്ന ആളുകൾക്ക് വ്യായാമം ചെയ്യാത്തവരെ അപേക്ഷിച്ച് വേദനകളോട് ഉയർന്ന സഹിഷ്ണുതയുണ്ടെന്നാണ് കണ്ടെത്തൽ

ആരോഗ്യം, രോഗം എന്നിവ സംബന്ധിച്ച് നോർവേയിലെ ട്രോംസോയിൽ നടത്തിയ വലിയ ഗവേഷണമാണ് ട്രോംസോ പഠനം. ഗവേഷണത്തിൽ പങ്കെടുത്ത 10,732 ആളുകളിൽ നിന്നുള്ള ഡേറ്റ ഉപയോഗിച്ചാണ് കണ്ടെത്തൽ

പഠനത്തിൽ പങ്കെടുത്തവർ 30-നും 87-നും ഇടയിൽ പ്രായമുള്ളവരാണ്. പകുതിയിലധികവും സ്ത്രീകളുമാണ്. ഓരോരുത്തരെയും എട്ട് വർഷത്തെ ഇടവേളയിൽ രണ്ട് തവണ വിലയിരുത്തി

പങ്കെടുത്തവരുടെ കായികപ്രവർത്തനങ്ങൾ മനസിലാക്കുകയും ഇവരുടെ വേദനകളോടുള്ള സഹിഷ്ണുത കണ്ടെത്താൻ ചില ടെസ്റ്റുകൾ നടത്തുകയും ചെയ്തു

Jevgeni Salihhov

ഈ ടെസ്റ്റുകളിൽനിന്ന് വ്യായാമം ചെയ്യുന്ന വ്യക്തികൾക്ക് കായികപ്രവർത്തനങ്ങൾ ചെയ്യാത്തവരേക്കാൾ വേദനയോട് സഹിഷ്ണുതയുളളതായി കണ്ടെത്തി

എന്നാൽ  വിലയിരുത്തലുകൾക്കിടയിലുള്ള എട്ട് വർഷങ്ങളിൽ, എല്ലാവർക്കും തന്നെ വേദനയോടുള്ള ശരാശരി സഹിഷ്ണുത കുറഞ്ഞിരുന്നു. ഇത് ഒരുപക്ഷേ പ്രായമാകുന്നത് മൂലമാകാമെന്നാണ് വിലയിരുത്തൽ