അമിതവണ്ണം മൈഗ്രേന് കാരണമാകുന്നുണ്ടോ? അറിയാം ഇക്കാര്യങ്ങള്‍

വെബ് ഡെസ്ക്

മൈഗ്രേന്‍ തലവേദന നന്നായി അലട്ടുന്ന ഒരുപാട് പേർ നമുക്ക് ചുറ്റിലുമുണ്ട്. പല കാരണങ്ങള്‍ കൊണ്ടാണ് മൈഗ്രേന്‍ ഉണ്ടാകുന്നത്

അമിതവണ്ണവും മൈഗ്രേന്‍ ഉണ്ടാക്കുന്നതായി പഠനം. ഈ രണ്ട് ആരോഗ്യ പ്രശ്നങ്ങളും തമ്മില്‍ ബന്ധമുണ്ട്. പ്രത്യേകിച്ചും സ്ത്രീകളില്‍ അമിതവണ്ണം മൈഗ്രേന്‍ കാരണമാകുന്നു

അമിത വണ്ണം കുറയ്ക്കാൻ ശ്രമിച്ചാല്‍ ഒരു പക്ഷേ മൈഗ്രേന്‍ കുറയ്ക്കാം. അമിതവണ്ണം കുറയുന്നതിലൂടെ ഹോർമോണ്‍ അസന്തുലിതാവസ്ഥ കുറയുന്നു. അതിലൂടെ മൈഗ്രേനുള്ള സാധ്യതയും കുറയുന്നു

അമിതവണ്ണം ഹൃദയത്തില്‍ സമ്മർദം ചെലുത്തും. ഇത് തലച്ചോറിലെ രക്തപ്രവാഹത്തെ മോശമായി ബാധിക്കുകയും മൈഗ്രേനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു

അമിതവണ്ണവും മൈഗ്രേനും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. നിരന്തരം വ്യായാമം ചെയ്യുന്നതിലൂടെ അമിതവണ്ണം കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും

വിട്ടുമാറാത്ത നീര്‍വീക്കം ഒബീസിറ്റിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതും മൈഗ്രേന് കാരണമാകുന്നു

അമിതവണ്ണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ മൈഗ്രേനുള്ള കാരണങ്ങളായി മാറുകയാണ്. കൃത്യമായി ആരോഗ്യ പരിപാലനമുണ്ടെങ്കില്‍ ഒരു പരിധിവരെ നമുക്ക് മൈഗ്രേന്‍ പ്രതിരോധിക്കാം