അന്തരീക്ഷമലിനീകരണവും അലര്‍ജിയും തമ്മിൽ ബന്ധം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

വെബ് ഡെസ്ക്

പല രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും അന്തരീക്ഷമലിനീകരണം മൂലമുണ്ടാകും. അധികവും ശ്വാസകോശത്തെയാണ് അന്തരീക്ഷമലിനീകരണം പെട്ടന്ന് ബാധിക്കുന്നത്

ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തെയും അന്തരീക്ഷമലിനീകരണം കാര്യമായ തോതില്‍ ബാധിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്

അന്തരീക്ഷമലിനീകരണം ഓക്സിഡേറ്റീവ് സ്ട്രെസ് ഉണ്ടാക്കുന്നു, ഇതുമൂലം അലർജിക്ക് കാരണമാകുന്ന റിയാക്റ്റീവ് ഓക്സിജൻ ഗണങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ്

ഗതാഗത മലിനീകരണം ശ്വാസകോശങ്ങളെ ബാധിക്കും. ഇതുമൂലം ആസ്തമ - അലര്‍ജി പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വായുമലിനീകരണമാണ് ആരോഗ്യത്തിന് വലിയ വെല്ലുവിളിയുയർത്തുന്നത്

ജന്മനാ അലർജി പ്രശ്നങ്ങൾ അനുഭവിക്കുന്നവരുണ്ട്, ഇത്തരം ആളുകളെ അന്തരീക്ഷമലിനീകരണം പെട്ടന്ന് ബാധിക്കും. അലർജി ലക്ഷണങ്ങൾ രൂക്ഷമാകാൻ ഇത് കാരണമാകും

നൈട്രജൻ ഓക്സൈഡ്

മലിനമായ വായുവിൽ പല തരത്തിലുള്ള വിഷവാതകങ്ങൾ ലയിക്കുന്നു. അന്തരീക്ഷത്തിൽ പുകമഞ്ഞ് സൃഷ്ടിക്കുന്ന നൈട്രജൻ ഡയോക്സൈഡും ഇവയിലുണ്ട്. ഇത് ശ്വാസകോശ കോശങ്ങളെ നശിപ്പിക്കും. കൂടാതെ ഞരമ്പുകളെ തകരാറിലാക്കുകയും നാഡീസംബന്ധമായ അസുഖങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു

ആസ്തമ രോഗികൾ, കുട്ടികൾ, പ്രായമായവർ, പുറത്ത് ജോലി ചെയ്യുന്നവർ എന്നിവർക്ക് ഓസോൺ സമ്പുഷ്ടമായ വായു ശ്വസിക്കുന്നത് കൂടുതൽ ആരോഗ്യപ്രശ്‍നങ്ങളുണ്ടാക്കും

വായുമലിനീകരണത്തിലൂടെ കണ്ണുകളിൽ ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. മൂക്കിനുള്ളിൽ വരൾച്ചയും ചൊറിച്ചിലും, തൊണ്ടവേദന, ചുമ തുടങ്ങിയ അസ്വസ്ഥകളും വായുമലിനീകരണം മൂലമുണ്ടാകും

വായു മലിനീകരണം കാരണം കുട്ടികളിൽ അലർജി ഉണ്ടാകാനുള്ള സാധ്യത വർധിക്കുന്നതായി വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. ഉയർന്ന തോതിലുള്ള വായു മലിനീകരണവുമായി സമ്പർക്കം പുലർത്തുന്നത് പ്രതിരോധശേഷി ദുർബലമാക്കാനും കാരണമാകുന്നു

എങ്ങനെ പ്രതിരോധിക്കാം

അനാവശ്യമായി പുറത്തുപോകുന്നതോ മലിനീകരണം കൂടുതലുള്ളയിടങ്ങളില്‍ പോകുന്നതോ ഒഴിവാക്കുകയാണ് മലിനീകരണത്തിൽനിന്ന് രക്ഷനേടാനുള്ള മാർഗം. പുറത്തിറങ്ങുമ്പോള്‍ പ്രതേകിച്ച് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ മാസ്ക് ഉപയോഗിക്കുന്നതാൻ നല്ലത്

കെട്ടിടങ്ങള്‍ക്കുള്ളില്‍ എയര്‍ പ്യൂരിഫയര്‍ ഉപയോഗിക്കുന്നതും വായുമലിനീകരണം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കാൻ സഹായകമാണ്