മാതളനാരങ്ങയ്ക്ക് ഇത്രയും ഗുണങ്ങളോ!

വെബ് ഡെസ്ക്

നല്ല മധുരമുള്ള പഴവര്‍ഗമാണ് മാതളനാരങ്ങ. രുചി മാത്രമല്ല, അതിലടങ്ങിയിരിക്കുന്ന ഗുണങ്ങളും മാതള നാരങ്ങയെ വ്യത്യസ്തമാക്കുന്നു

ഹൃദയ സംബന്ധിയായ പ്രശ്‌നങ്ങള്‍, പ്രമേഹം, പ്രതിരോധശേഷി സംബന്ധമായ രോഗങ്ങള്‍ തുടങ്ങി നിരവധി രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന പഴവര്‍ഗം കൂടിയാണ് മാതളനാരങ്ങ

മാതളനാരങ്ങയില്‍ ധാരാളം പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും ഫ്‌ളേവനോയിഡുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ എയും സിയും അടങ്ങിയിട്ടുണ്ട്

ഗ്രീന്‍ ടീയിലും റെഡ് വൈനിലും അടങ്ങിയതിലും മൂന്നിരട്ടി ആന്റി ഓക്‌സിഡന്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍ (എല്‍ഡിഎല്‍) അല്ലെങ്കില്‍ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിലൂടെ ഹൃദയത്തെ സംരക്ഷിക്കുന്നു

ഹൃദയരോഗമുള്ളവര്‍ മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് നെഞ്ചുവേദനയുടെ തീവ്രതയും കുറയ്ക്കാന്‍ സഹായിക്കുന്നു

ഇതില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോള്‍, വീക്കം വാര്‍ദ്ധക്യം എന്നിവയ്‌ക്കെതിരെ പോരാടാനും രക്തയോട്ടം നിലനിര്‍ത്താനും സഹായിക്കുന്നു

ഇവ കൂടാതെ കാന്‍സറിനെതിരെയും മാതളനാരങ്ങയിലെ സംയുക്തങ്ങള്‍ പ്രവര്‍ത്തിക്കുന്നു

മാതളനാരങ്ങയിലെ ചില സംയുക്തങ്ങള്‍ വൃക്കയിലെ കല്ലുകള്‍ തടയാനും സഹായിക്കുന്നു

ഇവ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് രോഗം എന്നിവ തടയാനും സഹായിക്കുന്നു