മുഖക്കുരുവും മുഖത്തെ എണ്ണമയവും തടയാം, അരോഗ്യമുള്ള ചര്‍മ്മത്തിന് ശ്രദ്ധിക്കേണ്ടത്

വെബ് ഡെസ്ക്

മുഖം വൃത്തിയായി സൂക്ഷിക്കാം. വീര്യം കുറഞ്ഞ ഫെയ്‌സ് വാഷ് ഉപയോഗിച്ചു ദിവസം രണ്ടു നേരമെങ്കിലും മുഖം കഴുകാം. രാവിലെ എഴുന്നേറ്റാലുടനും രാത്രി കിടക്കും മുന്‍പും.

ആല്‍ക്കഹോള്‍ അടങ്ങാത്ത ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ചര്‍മസംരക്ഷണത്തിന് ഗുണം ചെയ്യും.

ചര്‍മത്തിനിണങ്ങുന്ന സ്‌കിന്‍ കെയര്‍ റുട്ടീന്‍ കണ്ടെത്താം. ഇതിനായി ഡോക്ടറുടെ നിര്‍ദേശം തേടാം. നിര്‍ദിഷ്ട കാലത്തേക്ക് ഈ പതിവ് കൃത്യമായി പിന്തുടരാം.

തലയുടെയും മുടിയുടേയും പരിചരണം മുഖത്തിന് പ്രധാനമാണ്. താരനും ശിരോചര്‍മത്തില്‍ അടിയുന്ന അഴുക്കും കൃത്യമായി നീക്കിയില്ലെങ്കില്‍ കുരുകള്‍ക്ക് കാരണമാകാം. കൃത്യമായ ഇടവേളയില്‍ ഷാംപൂ ഉപയോഗിച്ചു തല കഴുകാം.

മൂന്നു ദിവസം കൂടുമ്പോള്‍ തലയണയുറ മാറ്റണം. തലയണ കവറില്‍ താരനും എണ്ണമയവും പൊടിയും അഴുക്കുമെല്ലാം പറ്റിപ്പിടിച്ചിരിക്കാം. ഇതു ചര്‍മവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ചര്‍മപ്രശ്‌നങ്ങള്‍ അധികരിക്കും.

ഇടയ്ക്കിടെ മുഖത്തു തൊടുന്ന ശീലം ഒഴിവാക്കാം. കയ്യിലെ അഴുക്കും മറ്റും ചര്‍മത്തില്‍ പറ്റുന്നതു ചര്‍മപ്രശ്‌നത്തിലേക്കു നയിക്കും.

മുഖത്തെ കുരുക്കളില്‍ തൊടുന്നത് അണുബാധയ്ക്കു കാരണമാകും.