വേനല്‍ക്കാലമല്ലേ; കണ്ണിനും വേണം കരുതല്‍

വെബ് ഡെസ്ക്

വേനല്‍ക്കാലത്ത് ചര്‍മത്തിനും ആരോഗ്യത്തിനും ഏറെ പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ ഏറെ പേരും. അതേ പ്രാധാന്യം നമ്മള്‍ കണ്ണുകള്‍ക്ക് നല്‍കുന്നുണ്ടോ ?

താപനില വര്‍ധിക്കുന്നതിനാല്‍ വേനല്‍ക്കാലത്ത് കണ്ണുകളുടെ സംരക്ഷണം ഉറപ്പു വരുത്തേണ്ടത് അനിവാര്യമാണ്

വേനല്‍ക്കാലത്ത് സൂര്യനില്‍ നിന്നെത്തുന്ന അള്‍ട്രാവയറ്റ് രശ്മികള്‍ കണ്ണുകളെ ദോഷമായി ബാധിക്കുകയും, നിരവധി രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു

വേനല്‍ച്ചൂടില്‍ നിന്നും എങ്ങനെയാണ് കണ്ണുകളെ സംരക്ഷിക്കേണ്ടത്? ഇതാ ചില നുറുങ്ങു വഴികള്‍

കൂടുതല്‍ വെയിലുള്ള സമയങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ കുട കരുതണം. ഇത് സൂര്യപ്രകാശത്തില്‍ നിന്നും ഒരു പരിധിവരെ കണ്ണുകളെ സംരക്ഷിക്കും

സണ്‍ഗ്ലാസുകള്‍

സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കുന്നത് UVA,UVB രശ്മികളില്‍ നിന്നും കണ്ണുകളെ സംരക്ഷിക്കും

ഡിജിറ്റല്‍ ബ്രേക്ക്

ഡിജിറ്റല്‍ ഡിവൈസുകള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഇടയ്ക്കിടെ ഇടവേളക എടുക്കുന്നത് കണ്ണിനുണ്ടാകുന്ന വരള്‍ച്ചയും സമ്മര്‍ദവും കുറയ്ക്കാന്‍ സഹായിക്കും

നേത്ര പരിശോധന

കണ്ണിന്‍റെ ആരോഗ്യം ഉറപ്പുവരുത്താനും, പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനും പതിവായി കണ്ണുകള്‍ പരിശോധിക്കുന്നത് നല്ലതാണ്

ധാരാളം വെള്ളം കുടിക്കുക

ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഉത്തമമാണ്