വെബ് ഡെസ്ക്
മഴക്കാലം ശക്തമാകുകയാണ്. മഴക്കാലത്ത് ആരോഗ്യപ്രശ്നങ്ങള്‍ കൂടുതലാകാനുള്ള സാധ്യത ഏറെയാണ്.
ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ കുറച്ചെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കും.
ഭക്ഷണം നന്നായി പാകം ചെയ്തു കഴിക്കാം
മാംസ വിഭവങ്ങള്‍ നന്നായി വേവിച്ച് ഉപയോഗിച്ചില്ലെങ്കില്‍ രോഗകാരികളായ സൂക്ഷമജീവികള്‍ പടരാന്‍ സാധ്യതയുണ്ട്.
പരിസരശുചിത്വമില്ലാത്ത ഇടങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് രോഗങ്ങളെ വിളിച്ചുവരുത്തും.
മഴക്കാലത്ത് സ്ട്രീറ്റ് ഫുഡും പുറമെനിന്നുള്ള ഭക്ഷണവും പരമാവധി കുറയ്ക്കാം
പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, ഇറച്ചി എന്നിവയെല്ലാം കൃത്യമായും കഴുകി വൃത്തിയാക്കണം.