താരനകറ്റാൻ ചില എളുപ്പവഴികൾ ഇതാ

വെബ് ഡെസ്ക്

താരൻ കൊണ്ട് ബുദ്ധിമുട്ടുകയാണോ ? താരനകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില എളുപ്പവഴികൾ ഇതാ

മുടിയിൽ ഷാംപൂ ഇടുന്നതിന് ഒരു മണിക്കൂർ മുൻപ് തലയോട്ടിയിൽ ചൂടുള്ള വെളിച്ചെണ്ണ തേച്ച് പിടിപ്പിച്ച് മസാജ് ചെയ്യാം. ഇത് താരൻ പോകാൻ സഹായിക്കുന്നു.

വേപ്പെണ്ണ ചികിത്സ ഉപയോഗിക്കാം. വേപ്പെണ്ണ തലയോട്ടിയിൽ പുരട്ടി ഒരു മണിക്കൂർ നേരം വെച്ച് ഷാംപൂ ഉപയോഗിക്കാം. ഇത് ഫംഗസ് വളർച്ച കുറയ്ക്കുന്നു.

കറ്റാർ വാഴ ജെൽ ഉപയോഗിക്കാം. താരന്റെ വളർച്ച തടയാനും തലയോട്ടി വൃത്തിയായി സൂക്ഷിക്കാനും കറ്റാർ വാഴ ജെൽ തലയിൽ പുരട്ടാം.

തലയിലെ താരൻ, വീക്കം എന്നിവ കുറയ്ക്കാൻ ഉലുവ രാത്രി മുഴുവൻ കുതിർത്ത് പേസ്റ്റ് രൂപത്തിലാക്കി തലയിൽ പുരട്ടാം.

ഒരു ടേബിൾസ്പൂൺ ബേക്കിങ് സോഡാ നിങ്ങളുടെ ഷാംപൂവുമായി മിക്സ് ചെയ്ത് ഉപയോഗിക്കാം. ഇത് താരൻ കുറയ്ക്കാൻ സഹായിക്കുന്നു.

ഒലിവ് ഓയിലും തേനും ഉപയോഗിച്ചും താരൻ കുറയ്ക്കാം. ഒലിവ് ഓയിലും തേനും തുല്യ അളവിൽ കലർത്തി തലയോട്ടിയിൽ പുരട്ടി 30 മിനിറ്റ് നേരത്തേക്ക് വെക്കുക. ശേഷം ഷാംപൂ ഇട്ട് മുടി കഴുകാം.

ഷാംപൂ ചെയ്തതിന് ശേഷം കഴുകുന്നതിന് മുൻപായി നാരങ്ങാ നീരും വെള്ളവും തുല്യ അളവിൽ കലർത്തി തലയോട്ടിയിൽ തേക്കാം. തലയോട്ടിയിലെ പിഎച്ച് സന്തുലിതമാക്കാൻ ഇത് സഹായിക്കും.

തലയോട്ടിയിലെ ഫംഗസ് വളർച്ച കുറയ്ക്കുന്നതിന് ആപ്പിൾ സിഡർ വിനഗറും വെള്ളവും തുല്യമായി കലർത്തി തലയോട്ടിയിൽ പുരട്ടാം.

ടീ ട്രീ ഓയിൽ ഷാംപൂകൾ ഉപയോഗിക്കുന്നത് താരൻ അകറ്റാൻ സഹായിക്കും. ഇതിൽ ആന്റി ഫംഗൽ, ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു.