ശ്വാസകോശ സംബന്ധമായ രോഗങ്ങളില്‍നിന്നു കുട്ടികളെ സംരക്ഷിക്കാം

വെബ് ഡെസ്ക്

കോവിഡിനു പിന്നിലെ ചൈനയും അമേരിക്കയും ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കുട്ടികളില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ചില ലക്ഷണങ്ങള്‍ ശ്രദ്ധിക്കുകവഴി ശ്വാസകോശ രോഗങ്ങള്‍ നേരത്തെ കണ്ടെത്താനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനുമാകും

തൊണ്ടവേദന, തലവേദന, ശരീരവേദന, പനി, ക്ഷീണം, ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ട്, ചുമ, ശ്വാസംമുട്ട് എന്നിവ കണ്ടാല്‍ അതീവശ്രദ്ധ കൊടുക്കുകയും ഡോക്ടറെ കാണുകയും വേണം

എന്തെങ്കിലും രോഗങ്ങളുള്ള മുതിര്‍ന്നവരുമായി കുട്ടികള്‍ ഇടപെടുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. രോഗങ്ങളില്‍നിന്ന് കുട്ടികളെ പ്രതിരോധിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്നു നോക്കാം

കുട്ടികളെ ശുചിത്വശീലങ്ങള്‍ പരിശീലിപ്പിക്കാം. ചുമയക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ കൈകള്‍ ഉപയോഗിച്ച് വായ മൂടാനും കൈകള്‍ വൃത്തിയായി കഴുകാനും സാനിറ്റൈസര്‍ ഉപയോഗവും ശീലിപ്പിക്കാം

തിരക്കുള്ള സ്ഥലങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക് ധരിപ്പിക്കുക

പോഷകസമ്പന്നമായ ആഹാരവും ചെറുവ്യായാമങ്ങളും ശീലമാക്കാം

പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും പാലുല്‍പ്പന്നങ്ങളുമെല്ലാം കുട്ടികളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താം

എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കുട്ടികളില്‍ കണ്ടാല്‍ വിദഗ്ധ നിര്‍ദേശം സ്വീകരിക്കണം