ശരീരഭാരം കുറയ്ക്കാന്‍ സ്വാദിഷ്ടമായ കിഴങ്ങുവര്‍ഗങ്ങള്‍

വെബ് ഡെസ്ക്

പോഷക സമ്പുഷ്ടമായ പച്ചക്കറികളാണ് കിഴങ്ങുവര്‍ഗങ്ങള്‍. സ്വാദിഷ്ടമായ വിഭവങ്ങള്‍ ഒരുക്കാന്‍ സാധിക്കുന്ന കിഴങ്ങുവര്‍ഗങ്ങള്‍ മിക്കവരുടെയും ഇഷ്ട വിഭവവുമാണ്

ഇവ ദഹനത്തെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. മാത്രവുമല്ല, ശരീരഭാരം കുറയ്ക്കാനും സഹായകമാണ്.

മധുരക്കിഴങ്ങ്

മധുരത്തോടുള്ള ആസക്തിയെ തൃപ്തിപ്പെടുത്തുന്നതിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന വിറ്റാമിനുകളും നാരുകളും ധാതുക്കളും അവയില്‍ അടങ്ങിയിട്ടുണ്ട്

മുള്ളങ്കി

നാരുകളാല്‍ സമ്പുഷ്ടമായ മുള്ളങ്കി കറികളിലും സാലഡുകളിലും പലപ്പോഴും അലങ്കാരമായി ഉപയോഗിക്കാറുണ്ട്

കാരറ്റ്

നല്ല കാഴ്ച ശക്തി നിലനിര്‍ത്തുന്നതിന് കാരറ്റ് മികച്ച ഓപ്ഷനാണ്. കൂടാതെ ഭാരം നിയന്ത്രിക്കുന്നതിനും ബീറ്റാ കരോട്ടിന്‍ ധാരാളമായി അടങ്ങിയിരിക്കുന്ന കാരറ്റ് ഉപകാരപ്രദമാണ്

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. സ്റ്റാമിന വര്‍ധിപ്പിക്കാനും രക്ത സമ്മര്‍ദം കുറയ്ക്കാനും ബീറ്റ്‌റൂട്ട് സഹായിക്കുന്നു

മധുരമുള്ളങ്കി

നാരുകള്‍ കൂടിയതും കലോറി കുറഞ്ഞതുമായ കിഴങ്ങുവര്‍ഗമാണ് മധുരമുള്ളങ്കി. ഇവ മധുരത്തിന്റെ രുചി നല്‍കുമ്പോഴും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

ചേമ്പ്

ആരോഗ്യമുള്ള കുടലിനെ പ്രോത്സാഹിപ്പിക്കുകയും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യുന്ന കിഴങ്ങുവര്‍ഗമാണ് ചേമ്പ്. അന്നജത്തിന്റെ ഗുണങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു

ചേന

നാരുകളാല്‍ സമ്പന്നമാണ് ചേന. ഇത് ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായ ദഹന വ്യവസ്ഥ നിലനിര്‍ത്താനും സഹായിക്കുന്നു