വെബ് ഡെസ്ക്
രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ ഒരു മധുരം കഴിക്കാനുള്ള ആഗ്രഹം പലര്‍ക്കുമുണ്ടാകും. എന്നാല്‍ ഇത് വരുത്തി വെക്കുന്ന അപകടം വലുതാണ്
അത്താഴത്തിന് ശേഷം മധുരം കഴിക്കുന്ന ശീലം ആരോഗ്യത്തിന് നല്ലതല്ലെന്നാണ് വിദഗ്ദർ പറയുന്നത് . ഇത് ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം
തെറ്റായ ഉറക്ക ശീലം
ചായയും കാപ്പിയും ഉള്‍പ്പെടെ അത്താഴത്തിന് ശേഷം പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക. ഇവയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ ഉറക്കക്കുറവിന് കാരണമാകും
ഭക്ഷണത്തോടുള്ള ആസക്തി
എല്ലാ ദിവസവും അത്താഴത്തിന് ശേഷം മധുരപലഹാരങ്ങള്‍ കഴിക്കുന്നത് ലഘുഭക്ഷണങ്ങള്‍ കഴിക്കാനുള്ള ആസക്തി വര്‍ധിപ്പിക്കുന്നു
രക്തത്തിലെ പഞ്ചസാര വര്‍ധിപ്പിക്കുന്നു
അത്താഴത്തിന് ശേഷം മധുരം ഉള്‍പ്പെട്ട ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര വര്‍ധിക്കാന്‍ കാരണമാകുന്നു
ശരീരഭാരം വര്‍ധിപ്പിക്കുന്നു
പഞ്ചസാരയില്‍ അമിത അളവില്‍ കലോറി അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കൂട്ടുന്നു
പല്ലിനുള്ള പ്രശ്‌നങ്ങള്‍
പതിവായി രാത്രി അത്താഴത്തിന് ശേഷം ഡെസേര്‍ട്ടുകള്‍ കഴിക്കുന്നത് പല്ലുകള്‍ക്ക് കേട് വരാന്‍ കാരണമാകുന്നു
മാനസികാവസ്ഥയെ ബാധിക്കും
രക്തത്തിലെ പഞ്ചസാരയുടെ അളവിലെ ഏറ്റക്കുറച്ചില്‍ മാനസികാവസ്ഥയെയും മോശമായി ബാധിക്കും
ദഹന പ്രശ്‌നങ്ങള്‍
എല്ലാ ദിവസവും രാത്രിയില്‍ മധുരപലഹാരം കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും