കക്കിരി അധികം കഴിക്കേണ്ട; പാര്‍ശ്വഫലങ്ങള്‍ അറിഞ്ഞിരിക്കാം

വെബ് ഡെസ്ക്

ധാരാളം ജലാംശം അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ, ശരീരത്തിലെ നിര്‍ജലീകരണം തടയുന്നതിന് കക്കിരി അഥവാ കുക്കുമ്പർ സഹായിക്കുന്നു. വിറ്റമാനുകളും മിനറലുകളും ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ അനുയോജ്യമായ ഒന്നാണ് കക്കിരി.

എന്നാല്‍ അമിതമായാല്‍ അമൃതവും വിഷം എന്നാണല്ലോ? കക്കിരി കഴിക്കുമ്പോള്‍ അതിന്റെ പാര്‍ശ്വ ഫലങ്ങളും നാം അറിഞ്ഞിരിക്കണം. ചൊറിച്ചില്‍, വയറുവേദന എന്നിവ ഉള്‍പ്പെടെ കക്കിരിക്ക് ദോഷഫലങ്ങള്‍ ഉള്ളതായി സമീപകാല ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

കക്കിരിയില്‍ ജലാംശത്തോടൊപ്പം ധാരാളം നാരുകളും അടങ്ങിയിരിക്കുന്നു. എന്നിട്ടും ചിലർക്ക് വയറ്റില്‍ അസ്വസ്ഥതകള്‍ അനുഭവപ്പെടാറുണ്ട്.

കക്കിരിയിലെ നാരുകള്‍ പ്രത്യേകിച്ച് അവയുടെ തൊലിയിലെ നാരുകള്‍, പലപ്പോഴും അസിഡിറ്റി, വയറിളക്കം, വയറു വീർക്കല്‍ പോലുള്ള ദഹനനാളത്തിലെ അസ്വസ്ഥതകള്‍ക്ക് കാരണമാകും

അപൂര്‍വമാണെങ്കിലും, ചില ആളുകള്‍ക്ക് കക്കിരിയോട് അലര്‍ജിയും ഉണ്ടാകാം. ഇത് ചൊറിച്ചില്‍, വീക്കം മുതല്‍ ശ്വസനത്തിന് പോലും ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം

കക്കിരിയ്ക്ക് ഡൈയൂററ്റിക് എഫക്ടുണ്ട്, അതായത് മൂത്രത്തിന്റെ ഉത്പാദനം വർധിപ്പിക്കും. വിഷാംശം പുറന്തള്ളുന്നതിനും വൃക്കകളുടെ ആരോഗ്യം വർധിപ്പിക്കുന്നതിനും ഇത് ഗുണം ചെയ്യും

എന്നാൽ കുക്കുമ്പർ ജ്യൂസ് അമിതമായി ഉപയോഗിക്കുന്നത്, പ്രത്യേകിച്ച് രാത്രിയിൽ, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നലുണ്ടാക്കും. ഇത് വൃക്കരോഗത്തിന്റെ ലക്ഷണമാകാം