വീഗൻ ഡയറ്റിന്റെ പാർശ്വഫലങ്ങൾ

വെബ് ഡെസ്ക്

ശരീരഭാരം കുറയ്ക്കാനായി ഒരുപാട് പേർ പിന്തുടരുന്ന ഭക്ഷണരീതിയാണ് വീ​ഗൻ ഡയറ്റ്. എന്നാൽ വീ​ഗൻ ഡയറ്റിന് ചില പാർശ്വഫലങ്ങളുണ്ട്

മുടികൊഴിച്ചിൽ, അസ്ഥികൾക്ക് ബലക്കുറവ്, പേശീക്ഷയം, ചർമത്തിലെ തിണർപ്പ്, ഹൈപ്പോതൈറോയ്ഡിസം, വിളർച്ച എന്നിവ വീ​ഗൻ ഡയറ്റ് പിന്തുടരുന്നവരിൽ കണ്ടുവരുന്ന പ്രധാന പ്രശ്നങ്ങളാണ്

ക്ഷീണം

വീ​ഗൻ ഡയറ്റിലുള്ള ഭക്ഷണത്തിൽ കലോറി കുറവുള്ള പഴങ്ങളും പച്ചക്കറികളുമാണ് കൂടുതലുള്ളത്. അതുകൊണ്ടുതന്നെ ആദ്യമായി വീഗൻ ഡയറ്റ് എടുക്കുന്നവർക്ക് ക്ഷീണം അനുഭവപ്പെട്ടേക്കാം

വിശപ്പ്

കലോറി കുറവുള്ള ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നത് കാരണം പെട്ടെന്ന് തന്നെ വിശപ്പ് അനുഭവപ്പെടും

ശരീരഭാരം കുറയും

വീഗൻ ഡയറ്റെടുക്കുന്നവർക്ക് പെട്ടെന്ന് ശരീരഭാരം കുറയും. എന്നാൽ ഒറ്റയടിക്ക് ശരീരഭാരം കുറയുന്നത് നല്ലതല്ല

ചിപ്‌സ്, ചോക്ലേറ്റ് തുടങ്ങി ഉയർന്ന കലോറിയുള്ള വീ​ഗൻ ഭക്ഷണങ്ങൾ ധാരാളമുണ്ട്. ഡയറ്റിൽ അത് ഉൾപ്പെടുത്താം

ദഹനക്കുറവ്

പുതിയ ഭക്ഷണശീലങ്ങൾ തുടങ്ങുമ്പോൾ അത് ദഹനവ്യവസ്ഥയെയും കുടലിനെയും ബാധിക്കും

അനീമിയ

സസ്യങ്ങൾ മാത്രം ഉൾപ്പെടുത്തിയുള്ള ഭക്ഷണം കഴിക്കുന്നതുകൊണ്ട് വിളർച്ചയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്