മുടി നരയ്ക്കുന്നത് തടയാം; ചില നുറുങ്ങു വിദ്യകൾ ഇതാ

വെബ് ഡെസ്ക്

ജനിതക സ്വഭാവങ്ങൾ, ഭക്ഷണം, ജീവിത രീതി, മുടി സംരക്ഷണം എന്നിങ്ങനെ ആരോഗ്യമുള്ള മുടിയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.

ചെറുപ്രായത്തിലേ മുടിയില്‍ നര വീഴുന്നത് ഇന്ന് പലരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. നിത്യേന കഴിക്കുന്ന ഭക്ഷണത്തിന് മുടി സംരക്ഷണത്തിൽ ഒരു സുപ്രധാന പങ്ക് ഉണ്ട്. മുടിയിൽ നര കയറാതിരിക്കാനും മുടി കൂടുതൽ ഉറപ്പുള്ളതാക്കാനുള്ള ഭക്ഷണത്തിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്നു നോക്കാം

മധുരക്കിഴങ്ങ്

ബീറ്റാ കരോട്ടിൻ അടങ്ങിയ മധുരക്കിഴങ്ങ് മുടി വളർച്ചയ്ക്ക് സഹായിക്കുകയും വരൾച്ച തടയുകയും ചെയ്യുന്നു. കൂടുതൽ തിളങ്ങുന്നതും ബലമുള്ളതുമായ മുടി സമ്മാനിക്കുന്നു.

സ്പിരുലിന

നിരവധി പോഷകങ്ങൾ അടങ്ങിയ ഒരുതരം നീലഹരിതപായലാണ് സ്പിരുലിന. ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ഈ സൂപ്പർ ഫുഡ്. ഇത് നിങ്ങളുടെ തലയോട്ടിയെയും രോമ കൂപങ്ങളെയും ഉള്ളിൽ നിന്ന് പരിപോഷിപ്പിക്കുന്നു. മുടിയുടെ ആകെയുള്ള ആരോഗ്യത്തെയും ഇത് പിന്തുണയ്ക്കുന്നു.

മഞ്ഞൾ

ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പന്നമാണ് മഞ്ഞൾ. ഇത് തലയോട്ടിയുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. മുടിയുടെ സ്വാഭാവിക നിറം നില നിർത്താൻ സഹായിക്കുന്നു.

അവക്കാഡോ

വിറ്റാമിൻ ഇ യാല്‍ സമ്പുഷ്ടമാണ് അവക്കാഡോ. ഇത് മുടി വളർച്ചയെ പരിപോഷിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നു. തലയോട്ടിയുടെ ആരോഗ്യത്തിനൊപ്പം മുടിയെ കൂടുതൽ മൃദുവാക്കാനും സഹായിക്കുന്നു.

കഞ്ഞിവെള്ളം

കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകുന്നത് മുടിയുടെ നര തടയാൻ നല്ലതാണ്. ഈ വെള്ളത്തിൽ അമിനോ ആസിഡുകളും വിറ്റാമിനുകളും അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യമുള്ള മുടി ഉണ്ടാകാൻ സഹായിക്കും.

ക്ലോറെല്ല സപ്ലിമെൻ്റുകൾ

അകാല നര തടയാൻ ക്ലോറെല്ല സപ്ലിമെൻ്റുകൾ ഉപയോഗിക്കാം. ക്ലോറെല്ല അടങ്ങിയ മറ്റ് ഉൽപ്പന്നങ്ങളും ഉപയോഗിക്കാം. മുടിയുടെ ആരോഗ്യത്തെ ഇത് കാക്കുന്നു.

കറുത്ത എള്ള്

ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും സമ്പന്നമായ ഉടവിടമാണ് കറുത്ത എള്ള്. സാലഡുകൾ, തൈര്, അരി എന്നിവയിൽ ചേർത്ത് എള്ള് ഉപയോഗിക്കാം. കറുത്ത എള്ള് മുടിയെ കൂടുതൽ തിളക്കമുള്ളതാക്കുന്നു. ഉയർന്ന അളവിലുള്ള പോഷകങ്ങളും ആൻ്റിഓക്‌സിഡൻ്റുകളും ഇതില്‍നിന്ന് ലഭിക്കും