സമ്മര്‍ദം ലഘൂകരിക്കാനുള്ള വഴികള്‍

വെബ് ഡെസ്ക്

സമ്മര്‍ദം ജീവിതത്തിന്‌റെ ഒരു ഭാഗമാണ്. ഇതിനെ കൃത്യമായി നിയന്ത്രണത്തിലാക്കേണ്ടതു പ്രധാനവും

സമ്മര്‍ദം അഥവാ സ്‌ട്രെസ് ലഘൂകരിക്കാന്‍ എന്തൊക്കെ ചെയ്യാം? ഇതാ ചില മാർഗങ്ങൾ

ധ്യാനം

ഉത്കണ്ഠയും സമ്മര്‍ദവും അകറ്റാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം ധ്യാനമാണെന്നാണ് ജാമാ ഇന്‌റേണല്‍ ജേലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്

നല്ല ബന്ധങ്ങള്‍

ചുറ്റുമുള്ളവരുടെ പിന്തുണ സമ്മര്‍ദം അകറ്റുന്നതില്‍ പ്രധാനമാണ്. മികച്ച സാമൂഹിക ബന്ധമുള്ളവരില്‍ കോര്‍ട്ടിസോള്‍ ലെവല്‍ കുറവായിരിക്കും

അരോമ തെറാപ്പി

ലാവെന്‍ഡര്‍, ചമോമൈല്‍ തുടങ്ങിയ എണ്ണകള്‍ ഉപയോഗിച്ചുള്ള അരോമ തെറാപ്പി മനസ്സും ശരീരവും ശാന്തമാക്കുന്നു

ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍

പെയിന്‌റിങ്, ഡ്രോയിങ്, സംഗീതോപകരണങ്ങളുടെ ഉപയോഗം തുടങ്ങിയ ക്രിയാത്മക പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് സമ്മര്‍ദം ലഘൂകരിക്കാന്‍ സഹായിക്കും

ശ്വസന വ്യായാമം

ആഴത്തില്‍ ശ്വാസം എടുക്കുന്നതും പുറത്തേക്കു വിടുന്നതും സമ്മര്‍ദം അകറ്റാന്‍ സഹായിക്കും. ഇത് ഹൃദയ നിരക്കും രക്തസമ്മര്‍ദവും കുറയ്ക്കാൻ ഉപകരിക്കും

മനസ് തുറന്ന് ചിരിക്കുക

ലാഫര്‍ യോഗ സമ്മര്‍ദം ലഘൂകരിക്കാന്‍ മികച്ച മാര്‍ഗമാണ്. ചിരിക്കുമ്പോള്‍ ഓക്‌സിജന്‍ അകത്തേക്കെടുക്കുകയും എന്‍ഡോര്‍ഫിനുകള്‍ പുറത്തേക്കു വിടുകയും ചെയ്യും

പെറ്റ് തെറാപ്പി

വളര്‍ത്തുമൃഗങ്ങള്‍ സമ്മര്‍ദം അകറ്റാന്‍ സഹായിക്കുമെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‌റെ പഠനം സൂചിപ്പിക്കുന്നത്. വളര്‍ത്തുമൃഗങ്ങളോടൊപ്പം സമയം ചെലവഴിക്കുന്നത് ഒറ്റപ്പെടല്‍ ഒഴിവാക്കാനും സന്തോഷവും സമാധാനവും പ്രദാനം ചെയ്യാനും ഉപകരിക്കും

എടുക്കാം ഇടവേള

സമൂഹമാധ്യമത്തില്‍നിന്ന് ഡിജിറ്റല്‍ ഉപകരണങ്ങളില്‍നിന്നും ഇടവേളയെടുത്ത് ഓഫ് ലൈന്‍ ആക്ടിവിറ്റികളില്‍ ഏര്‍പ്പെടാം

പൂന്തോട്ട പരിപാലനം

മാനസികാരോഗ്യം മെച്ചപ്പെടുത്താനും സമ്മര്‍ദം അകറ്റാനും മികച്ച വിനോദോപാധിയാണ് ഗാര്‍ഡനിങ്. ചെടി നടുന്നതും അതിന്‌റെ പരിപാലനവും മനസിനു കുളിര്‍മ നല്‍കും