ഭക്ഷണക്രമം ശ്രദ്ധിക്കണം; ഒഴിവാക്കാം ഈ ശീലങ്ങള്‍

വെബ് ഡെസ്ക്

ഭക്ഷണം കൃത്യമായില്ലെങ്കില്‍ രോഗങ്ങളെ വിളിച്ചുവരുത്തലാകും. അനാരോഗ്യകരമായ ഭക്ഷണക്രമം അമിതവണ്ണം പോലുള്ള പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും

ശരീരത്തെ പ്രതികൂലമായി ബാധിക്കുന്ന അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ ഒഴിവാക്കാന്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കാം

രാത്രി ഭക്ഷണം നേരത്തെയാക്കുക. ലഘു ഭക്ഷണം ശീലമാക്കുന്നതാണ് നല്ലത്. ജങ്ക് ഫുഡുകളോട് നോ പറയാം

സമര്‍ദം, വിഷാദം, ഉത്കണ്ഠ എന്നിവയുണ്ടാവുമ്പോള്‍ കൂടുതലായി മദ്യപിക്കുന്നത് അനാരോഗ്യകരമാണ്. അമിതവണ്ണത്തിന് കാരണമാകും

ഭക്ഷണം ആസ്വദിച്ച് കഴിക്കുക. ഭക്ഷണം കഴിക്കുന്ന സമയത്ത് ടിവി, ഫോണ്‍ ഇവയൊന്നും ഉപയോഗിക്കാതിരിക്കുക. ഭക്ഷണം കഴിക്കുന്നതിനായി സമയം ക്രമീകരിക്കുക

പഞ്ചസാര, ശര്‍ക്കര, തേന്‍ തുടങ്ങി എല്ലാത്തരം മധുരങ്ങളുടേയും ഉപയോഗം കുറയ്ക്കുക

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും

ദിവസവും ഏതെങ്കിലും ഒരു ജ്യൂസ് ശീലമാക്കുക. പഞ്ചസാരയിടാതെ ഫ്രഷായി അടിച്ചെടുക്കുന്ന ജ്യൂസ് ഉപയോഗിക്കുന്നതാണ് നല്ലത്

ദഹന വ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് വെള്ളം വളരെ പ്രധാനപ്പെട്ടതാണ്. ഭക്ഷണത്തിലെ അവശ്യഘടകങ്ങള്‍ ശരിയായ വിധം ശരീരത്തിന് ആഗിരണം ചെയ്യാനാകണമെങ്കിൽ ജലാംശം ആവശ്യമാണ്