ശൈത്യകാലത്തെ തൊണ്ടവേദന; പരിഹാരമുണ്ട്

വെബ് ഡെസ്ക്

തണുത്ത കാലാവസ്ഥയുള്ള സമയങ്ങളില്‍ പല രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. പ്രധാനമായും തൊണ്ട വേദനയുള്‍പ്പെടെയുള്ള രോഗാവസ്ഥകള്‍

ചെറിയ വേദനകളായി മാറ്റിവെക്കുമെങ്കിലും തൊണ്ട വേദന നിസാരമാണെന്ന് കരുതരുത്

തണുപ്പ് കാലത്ത് തൊണ്ട വേദനകള്‍ ഒഴിവാക്കാനുള്ള പ്രതിവിധികള്‍ എന്തൊക്കെയാണെന്ന് നോക്കാം

ഇളം ചൂടുവെള്ളം കുടിക്കുക

ശൈത്യകാലത്ത് തണുത്ത വെള്ളം കുടിക്കുന്നത് തൊണ്ടയ്ക്ക് പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇളം ചൂടുവെള്ളം കുടിക്കാന്‍ ശ്രമിക്കുക

വ്യായാമം ചെയ്യുക

പ്രതിരോധശേഷി വര്‍ധിപ്പിക്കാനും അണുബാധയ്‌ക്കെതിരെ പോരാടാനും വ്യായാമം ചെയ്യുന്നത് നല്ലതാണ്. പതിവായി വ്യയാമം ചെയ്യുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ തടയാനും സഹായിക്കുന്നു

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക

പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഭക്ഷണം കഴിക്കാന്‍ ശ്രമിക്കണം. ചൂടുള്ള ഭക്ഷണം കഴിക്കുന്നത് ഉറപ്പാക്കണം. മഞ്ഞള്‍, മുട്ട, പഴങ്ങള്‍, ഡ്രൈ ഫ്രൂട്ട്‌സ്, നട്‌സ് തുടങ്ങിയവ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക

ഔഷധപരമായ പാനീയങ്ങള്‍ കഴിക്കുക

തുളസി ചായ, ഇഞ്ചി ചായ, മഞ്ഞള്‍ പാല്‍ തുടങ്ങിയ പാനീയങ്ങള്‍ കുടിക്കാന്‍ ശ്രമിക്കുക. ഇവ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും തൊണ്ട വേദന ശമിപ്പിക്കാനും സഹായിക്കുന്നു

ഉപ്പ് വെള്ളം ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്യുക

തൊണ്ടയില്‍ ഉപ്പുവെള്ളം ഉപയോഗിച്ച് കഴുകുന്നത് വേദന കുറയ്ക്കാനും ബാക്ടീരിയകളെ കൊല്ലാനും സഹായിക്കുന്നു