വിവാഹത്തിന് ഒരുങ്ങുന്നവരാണോ? ഈ മെഡിക്കൽ ടെസ്റ്റുകള്‍ മറക്കല്ലേ

വെബ് ഡെസ്ക്

വിവാഹത്തിന് മുന്നോടിയായി പല തയ്യാറെടുപ്പുകളും നടത്തുന്നവരാണ് നമ്മള്‍. വസ്ത്രം, മേക്കപ്പുകള്‍, ആഭരണങ്ങള്‍, ഡെസ്റ്റിഷേനുകള്‍ തുടങ്ങി നിരവധി കാര്യങ്ങളാണ് വിവാഹത്തിന് മാസങ്ങള്‍ മുമ്പ് തന്നെ നാം തയ്യാറാക്കിവയ്ക്കുന്നത്

ഇവയോടൊപ്പം വിവാഹിതരാകുന്നവര്‍ ആരോഗ്യ പരിശോധനകളും നടത്തേണ്ടത് അത്യാവശ്യമാണ്. ഏതൊക്കെ പരിശോധനകളാണ് വിവാഹത്തിന് മുന്നോടിയായി നടത്തേണ്ടതെന്ന് നോക്കാം

രക്തപരിശോധന

അനീമിയ, അണുബാധ തുടങ്ങിയ അവസ്ഥകളുണ്ടോയെന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടോയെന്നും അറിയുന്നതിനായി രക്തപരിശോധന നടത്തണം. പങ്കാളികളുടെ രക്ത ഗ്രൂപ്പുകളും പരിശോധിച്ച് അറിഞ്ഞിരിക്കണം

ജനിതക പരിശോധന

കുട്ടികള്‍ വേണമെന്നുള്ളവരാണെങ്കില്‍ അവരെ ബാധിച്ചേക്കാവുന്ന ജനിതക വൈകല്യങ്ങളോ അപകട സാധ്യതകളോ പങ്കാളികള്‍ക്കുണ്ടോയെന്ന് തിരിച്ചറിയുന്നതിന് ജനിതക പരിശോധന സഹായിക്കുന്നു

ലൈംഗികമായി പകരുന്ന അണുബാധകളുടെ പരിശോധന

രണ്ട് പങ്കാളികളുടെയും ലൈംഗിക ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാന്‍ ഇത് അത്യാവശ്യമാണ്. ഏതെങ്കിലും അണുബാധകളുണ്ടെങ്കില്‍ അവ മുന്‍കൂട്ടി കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ രോഗവ്യാപനവും സാധ്യമായ സങ്കീര്‍ണതകളും തടയുകയും ആരോഗ്യകരമായ ബന്ധം വളര്‍ത്തുകയും ചെയ്യും

ഫെര്‍ട്ടിലിറ്റി ടെസ്റ്റുകള്‍

രണ്ട് പങ്കാളികളുടെയും പ്രത്യുല്‍പ്പാദന ആരോഗ്യവും പ്രശ്‌നങ്ങളും വിലയിരുത്തുന്ന പരിശോധനകള്‍ നടത്തണം. ഈ പരിശോധനകളില്‍ ഹോര്‍മോണുകളുടെ അളവ്, അണ്ഡോല്‍പ്പാദന നില, ബീജത്തിന്റെ ഗുണനിലവാരം എന്നിവ വിലയിരുത്താം

പ്രമേഹ പരിശോധന

ഫാസ്റ്റിങ് ബ്ലഡ് ഗ്ലൂക്കോസ് അല്ലെങ്കില്‍ എച്ച്ബിഎ1സി പോലുള്ള പ്രമേഹത്തിനുള്ള ടെസ്റ്റുകള്‍ ചെയ്യുക

രക്തസമ്മര്‍ദം പരിശോധിക്കുക

രക്തസമ്മര്‍ദത്തിന്റെ അളവ് പരിശോധിക്കുക. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍, സ്‌ട്രോക്ക്, തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്തിവക്കുന്നു