അമിത വിശപ്പ് പ്രശ്നമാണോ? ഇതാ പോംവഴി

വെബ് ഡെസ്ക്

ആഹാരം ആരോഗ്യത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. എന്നാല്‍ എത്ര കഴിച്ചാലും വിശപ്പ് മാറാത്ത ചിലരുണ്ട്

നിങ്ങള്‍ക്ക് അമിതമായി വിശപ്പനുഭവപ്പെടുകയും ഇടയ്ക്കിടെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് വലിയ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും

അമിതവിശപ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി ഭക്ഷണക്രമത്തിലും ജീവിതചര്യയിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

കൊഴുപ്പ് കുറഞ്ഞ മാംസം, മുട്ട, പാലുത്പന്നങ്ങള്‍, പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയ പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കുക. ഇവ വിശപ്പിനെ ഉത്തേജിപ്പിക്കുന്ന ഹോര്‍മോണായ ഗ്രെലിന്റെ ഉത്പാദനം നിയന്ത്രിക്കുന്നു

നാരുകളടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം ഉപയോഗിക്കുക. ഇത് ദഹനത്തെ മന്ദഗതിയിലാക്കുന്നു. ധാന്യങ്ങള്‍, പച്ചക്കറികള്‍ പഴങ്ങള്‍, നട്‌സ് തുടങ്ങിയവ വിശപ്പിന്റെ ഹോര്‍മോണുകളെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് അത്യവശ്യമാണ്. നിര്‍ജലീകരണം പലപ്പോഴും വിശപ്പായി തെറ്റിദ്ധരിക്കാറുണ്ട്. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് അമിതവിശപ്പ് തടയുന്നു

മതിയായ ഉറക്കം വിശപ്പ് നിയന്ത്രിക്കുന്നതിനുള്ള ഒരു ഘടകമാണ്. ഉറക്കത്തിന്റെ അപര്യാപ്തത വിശപ്പും അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള ആസക്തിയും വര്‍ധിപ്പിക്കും

അവക്കാഡോ, നട്‌സ്, വിത്തുകള്‍, ഒലീവ് ഓയില്‍ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമാക്കി വയ്ക്കുകയും വിശപ്പിന്റെ ഹോര്‍മോണുകളെ നിയന്ത്രിക്കുകയും ചെയ്യുന്നു.

ഭക്ഷണം കൃത്യസമയത്ത് കഴിക്കാന്‍ പരമാവധി ശ്രദ്ധിക്കണം. ആഹാരം ഒരു നേരം കഴിക്കാതിരുക്കുകയോ വളരെ വൈകി കഴിക്കുകയോ ചെയ്യുന്നത് ഹോര്‍മോണുകളുടെ അളവ് കൂടുന്നതിന് വഴവയ്ക്കും

കഠിനമായ സമ്മര്‍ദ്ദം കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനത്തിലേക്ക് നയിക്കുന്നു. ഇത് വിശപ്പ് വര്‍ദ്ധിപ്പിക്കും. സമ്മര്‍ദ്ധം നിയന്ത്രിക്കാനായി ധ്യാനം, യോഗ പോലുള്ള മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാം

രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂട്ടുന്ന ഗ്ലൈസമിക് ഇന്‍ഡെക്‌സ് കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ജി ഐ കുറഞ്ഞ ഭക്ഷണങ്ങള്‍ വിശപ്പിന്റെ ഹോര്‍മോണുകളെ നിയന്ത്രിക്കും.

ശാരീരിക പ്രവര്‍ത്തനങ്ങള്‍ വിശപ്പിനെ സ്വാധീനിക്കും. പതിവ് വ്യായാമം കലോറി കുറയ്ക്കുകയും വിശപ്പു കുറച്ച് വയറിന് സംതൃപ്തി നല്‍കാനും സഹായിക്കും.