മധുരക്കിഴങ്ങ് കഴിക്കാം; ഹൃദയത്തെ സംരക്ഷിക്കാം

വെബ് ഡെസ്ക്

ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന പോഷക സമ്പന്നമായ ഭക്ഷണമാണ് മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിലെ പോഷകഗുണങ്ങള്‍ ഹൃദയാരോഗ്യം മെച്ചപ്പെടാന്‍ സഹായിക്കും

ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളുടെ നല്ലൊരു ഉറവിടമാണ് മധുരക്കിഴങ്ങുകള്‍. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ഇവ സഹായിക്കുന്നു

മധുരക്കിഴങ്ങില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഇത് രക്ത സമ്മര്‍ദം നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു

മധുരക്കിഴങ്ങ് വിറ്റാമിനുകളുടെ നല്ലൊരു ഉറവിടമാണ്. ധമനികളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റായ വിറ്റാമിന്‍ സി മധുരക്കിഴങ്ങില്‍ ധാരാളം കാണപ്പെടുന്നു

മധുരക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു

മധുരക്കിഴങ്ങില്‍ ശരീരത്തിലെ നീര്‍വീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഇന്‍ഫ്‌ളമേറ്ററി സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു

സാധാരണ കിഴങ്ങ് വര്‍ഗങ്ങളെ അപേക്ഷിച്ച് മധുരക്കിഴങ്ങിന് ഗ്ലൈസെമിക് സൂചിക കുറവാണ്. കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡെക്‌സുള്ള ഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു