കരളിനെ സംരക്ഷിക്കാം; രോഗം വരാതെ നോക്കാം

വെബ് ഡെസ്ക്

കരളിന്റെ പ്രവര്‍ത്തനം തകരാറിലാവുന്നത് ജീവന് പോലും ഭീഷണിയാകാനിടയുണ്ട്. കരള്‍രോ​ഗത്തിന് സാധ്യത ഉണ്ടെങ്കിൽ ശരീരം പല സമയങ്ങളിലായി ചില ലക്ഷണങ്ങള്‍ കാണിക്കും.

7activestudio

കരളിന്റെ പ്രവര്‍ത്തനം പ്രശ്നമാകുമ്പോള്‍ തൊലിപ്പുറത്തും കണ്ണിലുമൊക്കെ മഞ്ഞ നിറം പ്രത്യക്ഷപ്പെട്ടേക്കാം.

കരള്‍ രോഗമുള്ളപ്പോള്‍ തൊലിപ്പുറത്ത് ചൊറിച്ചില്‍ അനുഭവപ്പെടും. എന്നാൽ, ശരീരത്തിൽ തിണര്‍പ്പുകള്‍ ഉണ്ടാകാറില്ല.

​കാലിൽ നീര്

കാലില്‍ ഫ്‌ളൂയിഡ് കെട്ടി നില്‍ക്കുന്നത് കരള്‍ രോഗത്തിന്റെ ലക്ഷണമായേക്കാം. കരളിന് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ആവശ്യത്തിന് ആല്‍ബുമിന്‍ ഉത്പാദിപ്പിക്കാതെ വരുന്നതോടെ ദ്രാവകങ്ങള്‍ കാലുകളിലും കണങ്കാലിലും വയറിലുമൊക്കെ അടിഞ്ഞു കൂടാന്‍ തുടങ്ങും.

കരള്‍ പ്രശ്‌നങ്ങള്‍ പലരിലും ഉറക്കമില്ലായ്മയ്ക്ക് കാരണമാകും. രക്തത്തില്‍ വിഷാംശം അടിഞ്ഞുകൂടുന്നതിനാല്‍ സ്ലീപ്പ് സൈക്കിള്‍ തകരാറിലാവുകയും ചില രോഗികള്‍ കോമയിലേക്ക് വരെ പോകുകയും ചെയ്യാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു

ശരീരത്തിൽ പെട്ടെന്ന് ചതവുകള്‍ കാണുന്നതും അമിതമായ രക്തസ്രാവവും കരളിന്റെ അനാരോഗ്യകരമായ പ്രവർത്തനത്തെയാണ് സൂചിപ്പിക്കുന്നത്. രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ പ്രത്യേക പ്രോട്ടീനുകളുടെ അഭാവം മൂലമാണ് ഇത് സംഭവിക്കുന്നത്.

​ആമാശയത്തിൽ നീര്‍വീക്കമുണ്ടാകും. കരള്‍ രോഗം വിട്ടുമാറാത്ത സാഹചര്യത്തില്‍, അടിവയറ്റില്‍ ദ്രാവകം അടിഞ്ഞുകൂടി വയറുവേദനയ്ക്ക് കാരണമാകും. വീര്‍ത്ത വയര്‍ സിറോസിസ്, ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ് എന്നിവയ്ക്കും കാരണമാകും.

കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലം ഫാറ്റി ലിവർ രോ​ഗം വരാം. അമിത മദ്യപാനവും ഫാറ്റി ലിവറിന് കാരണമായേക്കാം. മദ്യപാനം കൊണ്ടല്ലാതെ സംഭവിക്കുന്ന നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോ​ഗവും ഉണ്ട്.

കരൾ രോ​ഗത്തെ തടയാൻ കഴിയില്ല. എന്നാൽ ആരോ​ഗ്യകരമായ ജീവിത ശൈലി തിരഞ്ഞെടുക്കുന്നതിലൂടെ കരളിനെ സംരക്ഷിക്കാൻ കഴിയും. പഴങ്ങൾ, പച്ചക്കറികൾ,ധാന്യങ്ങൾ ഉൾപ്പെടുന്ന പോഷക സമൃദ്ധമായ ഭക്ഷണം ശീലമാക്കുകയും വെളളം ധാരാളം കുടിക്കുകകയും ചെയ്യുക.

മദ്യപാനവും പുകവലിയും മയക്ക് മരുന്നുകളുടെയും ഉപയോ​ഗവും പൂർണമായും നിർത്തുക.

വ്യായാമം ശീലമാക്കുകയും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യുക