ശരീരത്തിലെ കാത്സ്യ കുറവിൻ്റെ ലക്ഷണങ്ങള്‍ ഇവയാണ്

വെബ് ഡെസ്ക്

ശരീരത്തിലെ കാത്സ്യകുറവ് നിസ്സാര പ്രശ്‌നമായി കാണാന്‍ കഴിയില്ല. ചെറുപ്പക്കാര്‍ക്കും പ്രായമുള്ളവര്‍ക്കും വളരെ അത്യാവശ്യമുള്ള ഒന്നാണ് കാത്സ്യം. കാത്സ്യം കുറയുന്നതിൻ്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്നും പരിഹാരത്തിനയി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് എന്തൊക്കെയാണെന്നും നോക്കാം.

സന്ധി വേദന കാത്സ്യ കുറവിൻ്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്

ആശയക്കുഴപ്പം അനുഭവപ്പെടുകയും ഓര്‍മ നഷ്ടപ്പെടുകയും ചെയ്യുകയാണെങ്കില്‍ അത് കാത്സ്യം കുറഞ്ഞതിൻ്റെ ലക്ഷണമായേക്കാം

ഉന്മാദ അവസ്ഥ കാത്സ്യം കുറയുന്നതിൻ്റെ ഫലമായി ഉണ്ടായേക്കാം

ശരീരത്തിലെ അസ്ഥികള്‍ എളുപ്പം പൊട്ടുന്ന അവസ്ഥയുണ്ടെങ്കില്‍ അത് കാത്സ്യത്തിൻ്റെ അഭാവം കൊണ്ടാകാം

നഖം എളുപ്പം പൊട്ടിപ്പോകാറുണ്ടെങ്കില്‍ ശരീരത്തിലെ കാത്സ്യത്തിൻ്റെ അളവ് കുറയുന്നതായി മനസിലാക്കണം.

കൈകളിലും കാല്‍ പാദങ്ങളിലും കഠിനമായ മരവിപ്പ്

ശരീര ഭാഗങ്ങളില്‍ പെട്ടന്നുണ്ടാകുന്ന കൊളുത്തിവലിക്കല്‍

അസാധരണമായ ഹൃദയമിടിപ്പ് കാത്സ്യം കുറയുന്നതിൻ്റെ ലക്ഷണമായേക്കാം

വരണ്ട ചര്‍മം കാത്സ്യത്തിൻ്റെ കുറവ് സൂചിപ്പിക്കുന്നു

ഉദാസീനത കാത്സ്യം കുറവിൻ്റെ ലക്ഷണമാണ്

പാല്‍, ബദാം,മുട്ടയുടെ വെള്ള, എള്ള്, വെണ്ടയ്ക്ക, മത്സ്യങ്ങള്‍ തുടങ്ങിയവയില്‍ ധാരാളമായി കാത്സ്യം അടങ്ങിയിട്ടുണ്ട്. ഈ ഭക്ഷണങ്ങള്‍ ശീലമാക്കിയാല്‍ കാത്സ്യക്കുറവിനെ നിയന്ത്രിക്കാന്‍ സാധിക്കും.