കൊളസ്‌ട്രോള്‍; കാലുകളിലെ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാം

വെബ് ഡെസ്ക്

കൊളസ്‌ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിത ശൈലീ രോഗങ്ങള്‍ ദിനം പ്രതി കൂടി വരികയാണ്

കൊളസ്‌ട്രോളിന് ചികിത്സ തേടുമ്പോഴും അതുമായി ബന്ധപ്പെട്ട് കാലില്‍ വരുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധിക്കാറില്ല

കൊളസ്‌ട്രോളുമായി ബന്ധപ്പെട്ട് കാലില്‍ വരുന്ന അടയാളങ്ങളേതാണെന്ന് പരിശോധിക്കാം

കാല് വേദന

കാലുകളിലെ ധമനികളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് പെരിഫറല്‍ ആര്‍ട്ടറി ഡിസീസ് (പിഎഡി) എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. ഇത് കാലുകളില്‍ വേദനയുണ്ടാകാന്‍ ഇടയാകുന്നു

ബലഹീനത

കൊളസ്‌ട്രോളുമായി ബന്ധപ്പെട്ട് ധമനികളിലെ തടസങ്ങള്‍ കാരണം രക്തപ്രവാഹം കുറയുന്നത് കാലുകള്‍ക്ക് ബലഹീനതയോ ക്ഷീണമോ ഉണ്ടാക്കുന്നു

മരവിപ്പ്

കൊളസ്‌ട്രോള്‍ കൂടിയ സാഹചര്യങ്ങളില്‍ കാലുകളില്‍ മരവിപ്പ് ഉണ്ടാകാന്‍ സാധ്യതയുണ്ട്

കാലിലെ രോമം കൊഴിയുന്നു

കാലുകളിലേക്കുള്ള രക്തയോട്ടം കുറയുന്നത് രോമങ്ങള്‍ കൊഴിയുന്നതിന് കാരണമാകുന്നു

ഇത്തരം രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടനടി ചികിത്സ തേടാന്‍ ശ്രദ്ധിക്കുക