പ്രോട്ടീന്‍ അഭാവം നേരത്തെ അറിയാം; ലക്ഷണങ്ങള്‍ ഇതാ

വെബ് ഡെസ്ക്

ശരീരത്തിന് ഏറ്റവും ആവശ്യമായ ഘടകമാണ് പ്രോട്ടീന്‍. ശരീരത്തിലെ പേശികള്‍ക്കും എല്ലുകള്‍ക്കും പ്രോട്ടീന്‍ അത്യാവശ്യമാണ്. ഹോര്‍മോണുകളെ പ്രോത്സാഹിപ്പിക്കാന്‍ പ്രോട്ടീന്‍ നിര്‍ണായകമാണ്

പ്രോട്ടീന്റെ അഭാവം പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. പ്രോട്ടീന്റെ അഭാവം മനസിലാക്കി അതിനനുസരിച്ചുള്ള ഭക്ഷണക്രമീകരണം വരുത്തേണ്ടതുണ്ട്. ആവശ്യമെങ്കില്‍ ആരോഗ്യവിദഗ്ധരുടെ സേവനം തേടണം

പ്രോട്ടീന്‍ അഭാവം ചില ലക്ഷണങ്ങളോടെ ശരീരം നമ്മളെ അറിയിക്കുന്നുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം

മുടിയിലെയും ചര്‍മത്തിലെയും പ്രശ്‌നങ്ങള്‍

പ്രോട്ടീന്റെ അഭാവം മുടി പൊട്ടിപ്പോകാന്‍ കാരണമാകുന്നു. കൂടാതെ നഖങ്ങള്‍ അടരാനും ഇത് ഇടയാക്കുന്നു. ചര്‍മത്തിലും മാറ്റങ്ങള്‍ വരുത്തുന്നു

ക്ഷീണം അനുഭവപ്പെടുന്നു

ഊര്‍ജം തരുന്ന ഘടകമാണ് പ്രോട്ടീന്‍. പ്രോട്ടീന്‍ അഭാവമുണ്ടെങ്കില്‍ നമുക്ക് ക്ഷീണം അനുഭവപ്പെടാം

മസില്‍ മാസ് കുറയുന്നു

പ്രോട്ടീന്‍ അഭാവം മസില്‍ മാസ് കുറയ്ക്കുന്നു. കൂടാതെ എല്ലുകള്‍ ദുര്‍ബലമാകാനും പൊട്ടലുണ്ടാകാനും കാരണമാകുന്നു

രോഗപ്രതിരോധശേഷി കുറയുന്നു

ശക്തമായ പ്രതിരോധ സംവിധാനം ഉണ്ടാകാന്‍ പ്രോട്ടീന്‍ അത്യാവശ്യമാണ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കാത്തപ്പോള്‍ അത് പ്രതിരോധശേഷിയെ ബാധിക്കുകയും പലപ്പോഴും രോഗങ്ങള്‍ പിടിപെടാനും കാരണമാകുന്നു