പിസിഒഎസ് ഉണ്ടോയെന്ന് സംശയമുണ്ടാ? ഇതാ ലക്ഷണങ്ങള്‍

വെബ് ഡെസ്ക്

സ്ത്രീകളിൽ പൊതുവെ കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ് പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം അഥവാ പിസിഒഎസ്

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പിസിഒഎസ് എട്ട് മുതൽ 13 ശതമാനം വരെ സ്ത്രീകളെ ബാധിക്കുന്നു. പിസിഒഎസിന്‍റെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമല്ല

പിസിഒഎസിൻ്റെ ചില ലക്ഷണങ്ങള്‍ ജീവിതശൈലി മാറ്റങ്ങളിലൂടെയും മരുന്നുകളിലൂടെയും കുറയ്ക്കാനാകും. പിസിഒഎസിൻ്റെ ലക്ഷണങ്ങളേതെല്ലാമെന്ന് നോക്കാം

ക്രമരഹിതമായ ആർത്തവം

ആര്‍ത്തവ കാലഘട്ടങ്ങള്‍ ഒരു സ്ത്രീയില്‍ കുറവാകുന്നതോ ക്രമരഹിതമാകുന്നതോ പിസിഒഎസിന്‍റെ ലക്ഷണങ്ങളാണ്

മുഖക്കുരു

പിസിഒഎസ് ഉള്ള സ്ത്രീകള്‍ക്ക് അനിയന്ത്രിതമായി മുഖക്കുരു വരാൻ സാധ്യതയുണ്ട്

മുഖത്തും ശരീരത്തിലും അമിത രോമവളർച്ച

പിസിഒഎസ് ഉള്ള സ്ത്രീയുടെ ശരീരത്തില്‍ ആന്‍ഡ്രോജന്‍ ഹോര്‍മോണുകളുടെ ഉത്പാദനം വളരെ കൂടുതലായിരിക്കും. ഇത് അമിത രോമവളര്‍ച്ചയ്ക്ക് കാരണമാകുന്നു

മുടി കൊഴിച്ചിൽ

അമിതമായ മുടി കൊഴിച്ചിലും പിസിഒഎസിൻ്റെ ലക്ഷണങ്ങളിലൊന്നാണ്